ബിസിനസിൽ ചതിച്ചു, അയർലന്റ് മലയാളിക്കതിരേ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌

ഓൺലൈൻ വെബ്സൈറ്റ് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിക്കുകിയയും തുടർന്ന് ചതിക്കുകയും ചെയ്ത പരാതിയിൽ അയർലന്റ് മലയാളിക്കെതിരേ അന്വേഷണത്തിന്‌ കോടതി ഉത്തരവിട്ടു. കുന്നകുളം അർത്താറ്റിലേ ചെറുവത്തൂർ ഇട്ടിയേരയുടെ മകൻ ബേബി എന്നവർക്കെതിരേയാണ്‌ കേസെടുക്കാൻ കൂത്തുപറമ്പ് മജിസ്റ്റ്രേട്ട് കോടതി ഉത്തരവിട്ടത്. കണ്ണൂർ കൊട്ടിയൂർ സ്വദേശിയും ജേണലിസ്റ്റുമായ വിൻസ് മാത്യു ഫയൽ ചെയ്ത ഹരജിയിലാണ്‌ കേസെടുത്തത്. കേസിൽ പ്രതിയായ ബേബി ഇപ്പോൾ അയലന്റിൽ എന്ന വിലാസത്തിലാണ്‌ താമസം. ( Baby Cheruvathoor Ittyearah apt3, De Vesci house, Longford place, Monkstown, Dublin Ireland)

2015ൽ ബേബിയും അയർലന്റിലുള്ള ബേബിയുടെ സുഹൃത്ത് ബീയിങ്ങ്സ് പി.ബി എന്നിവരുമായി ഓൺലൈൻ വെബ്സൈറ്റ് ഉണ്ടാക്കാൻ വിൻസ് മാത്യു തീരുമാനിച്ചിരുന്നു. ഇതിനായി ബേബി അയർലന്റിൽ നിന്നും നാട്ടിൽ എത്തുകയും ബിസിനസ് പ്ലാൻ ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല 7350 രൂപയോളം അഡ്വാനസായി കൈപറ്റുകയും ചെയ്തു. വെബ്സൈറ്റ് ഡിസൈൻ ചെയ്ത ശേഷം അത് കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച എഗ്രിമെന്റ് ഉണ്ടാക്കുകയും എഗ്രിമെന്റ് പ്രകാരം 2.26 ലക്ഷത്തോളം രൂപ ബാങ്ക് വഴി വീണ്ടും ട്രാൻസ്ഫർ ചെയ്യുകയും ഉണ്ടായി.

Loading...

എഗ്രിമെന്റ് പ്രകാരം മുഴുവൻ തുകയും കൈമാറിയ ശേഷം വെബ്സൈറ്റ് സംബന്ധിച്ച
എല്ലാ വസ്തുക്കളും ബേബി കൈമാറണം എന്നായിരുന്നു വ്യവസ്ഥ. പ്രവാസി ശബ്ദം എന്ന ഓൺലൈൻ പത്രത്തിന്റെ വെബ്സൈറ്റ് സബന്ധിച്ചായിരുന്നു ഇടപാടുകൾ.
എന്നാൽ പണം മുഴുവൻ കൈപറ്റിയ ബേബി വെബ്സൈറ്റിന്റെ മുഴുവൻ പ്രോപർട്ടികളും വിൻസ് മാത്യുവിന്‌ കൈമാറാൻ തയ്യാറായില്ല. പണം വാങ്ങി ശേഷം വെബ്സൈറ്റിന്റെ പ്രധാന രേഖയായ ഗൂഗിൾ അനലറ്റിക് പേജ് ബേബി കൈമാറാതെ ചതിക്കുകയുമായിരുന്നു വെബ്സൈറ്റിന്റെ ഡാറ്റകളും ലേഖനങ്ങളും മോഷ്ടിക്കുകയും, സാങ്കേതിക തകരറുകൾ വരുത്തുകയും ചെയ്തു. കൂടാതെ അമേരിക്കയിൽ നിന്നും ഓസ്ട്രിയയിൽ നിന്നും ബിസിനസുകാരുടെ വൻ തുകകൾ വാങ്ങിക്കുകയും അവരേ ചതിക്കുകയും ചെയ്തിട്ടുണ്ട്. ആ തുകയും മടക്കി നല്കിയിട്ടില്ല. അവർക്ക് വെബ്സൈറ്റ് നിർമ്മിച്ച് നല്കാമെന്ന് പറഞ്ഞ പണം
വാങ്ങിച്ച് മുങ്ങുകയായിരുന്നു. പ്രതിയായ ബേബി ഐ.ടി കാരനാണ്‌. മലയാളികളുടെ ജോലികൾ കരാർ എടുത്ത് വീട്ടിലിരുന്നാണ്‌ പണികൾ ചെയ്യുന്നത്.അയർലന്റിൽ തന്നെയുള്ള സിബി സെബാസ്റ്റ്യനെ പണം വാങ്ങി വഞ്ചിച്ച കേസ് ദില്ലിയിൽ നിലവിൽ ഉണ്ട്.
.കേളകം പോലീസിന്‌ പരാതി കൈമാറുകയും ബേബിയേ പ്രതി ചേർത്ത് അന്വേഷണം
നടത്താനുമാണ്‌ കോടതി ഉത്തരവ്‌. ഐ.പി.സി 420 വകുപ്പ് പ്രകാരമാണ്‌ കേസുള്ളത്.

ബേബി നിരവധി പേരേ ഇത്തരത്തിൽ വെബ്സൈറ്റ് നിർമ്മിച്ചു നല്കാം എന്ന് പറഞ്ഞ് പണം വാങ്ങി ചതിച്ചതായി പരാതിയുണ്ട്. മറ്റുള്ളവരുടെ ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഹാക്ക് ചെയ്യുക, ലൈക്ക് പേജുകൾ മോഷ്ടിക്കുക, മറ്റുള്ളവരുടെ വെബ്സൈറ്റുകൾ കേട് വരുത്തുക തുടങ്ങിയ സൈബർ കുറ്റങ്ങളിൽ ഇദ്ദേഹം പങ്കാളിയാണെന്നും പറയുന്നു. അയർലന്റിൽ ഇരുന്നാണ്‌ ഇയാൾ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. 2015ൽ ബേബി കേസുകൾ ഭയന്ന് രഹസ്യമായി നാട്ടിൽ വന്നു പോയിരുന്നു. അതിന്‌ ശേഷം ഇതുവരെ കേരളത്തിൽ ഇദ്ദേഹം വന്നിട്ടില്ലെനാണ്‌ പോലീസ് വൃത്തങ്ങളിൽനിന്നും അറിയുന്നത്.