ഭാര്യയെ വഞ്ചിച്ച് വീട്ടുടമയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവിന് കിട്ടിയത് മുട്ടൻ പണി

കെനിയയിലെ ട്രാൻസ്- എൻസോയിയ കൗണ്ടിയിലെ ഹോട്ടലിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന യുവാവ് യുവതിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിപ്പോയി. ഇയാൾ ഭാര്യയെ വഞ്ചിച്ച് തന്റെ വീട്ടുടമയായ സ്ത്രീയുമായി അവിഹിത ബന്ധത്തിനായിരുന്നു ഹോട്ടലിൽ റൂമെടുത്തിരുന്നത്.

ഹോട്ടൽ മുറിയിൽ നിന്നും കരച്ചിൽ കേട്ട് ജീവനക്കാർ അലാറം മുഴക്കുകയും പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. പൊലീസും മെഡിക്കൽ സംഘവും കിണഞ്ഞ് പരിശ്രമിച്ചതിനെ തുടർന്നായിരുന്നു ഇവരെ വേർപെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പരസ്പരം കുടുങ്ങിക്കിടക്കുന്ന സ്ത്രീപുരുഷന്മാരെയാണ് പൊലീസ് കുതിച്ചെത്തിയപ്പോൾ കണ്ടത്. തുടർന്ന് ഇവരെ വേർപെടുത്തുന്നതിനായി ഡോക്ടറുടെയും മെഡിക്കൽ സംഘത്തിന്റെയും സഹായം തേടുകയുമായിരുന്നു. ലോഡ് വർ ടൗണിലെ വീട്ടിലുള്ള ഭാര്യയെ വഞ്ചിച്ചാണ് ഈ യുവാവ് വീട്ടുമയായ സ്ത്രീയുമായി ഇവിടെ റൂമെടുത്തതെന്നാണ് നെയ്റോബി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

വീട്ടുടമയായ സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് പിന്നീട് ഇയാളുടെ ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പരസ്പരം വേർപെടുത്തിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് സ്ത്രീപുരുഷന്മാർ ഇങ്ങനെ കുടുങ്ങിപ്പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ലൈംഗിക ബന്ധത്തിനിടെ അപൂർവമായി മാത്രം സംഭവിക്കുന്ന പെനിസ് കാപ്റ്റിവസ് എന്ന പ്രതിഭാസമാണിതിന് കാരണമെന്ന് അനുമാനമുണ്ട്. യോനിയിലെ പേശികൾ പുരുഷലിംഗത്തിൽ മുറുകുന്നതിനെ തുടർന്നാണി വിഷമാവസ്ഥയുണ്ടാകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഇത്തരം പ്രശ്നവുമായി നിരവധി പേർ തന്നെ സമീപിച്ചുവെന്നാണ് യുകെയിലെ സെക്ഷ്വൽ ഫിസിഷ്യനായ ഡോ. ജോൺ ജീൻ വെളിപ്പെടുത്തുന്നത്. ഇതാദ്യമായിട്ടല്ല കെനിയയിൽ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്. 2016ൽ ഒരു യുവാവ് മറ്റൊരാളുടെ ഭാര്യയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ഈ സ്ഥിതിയുണ്ടായിരുന്നു. കിസി കൗണ്ടിയിലായിരുന്നു ഈ സംഭവം. 2012ലും കെനിയയിൽ ഇത്തരമൊരു സംഭവമുണ്ടായിരുന്നു. മലാവി, സിംബാബ്‌വെ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും അവിഹിത ബന്ധത്തിലേർപ്പെട്ടവർക്കീ ദുരനുഭവം ഉണ്ടായിരുന്നു.