ജാതിപ്പേരിപയോഗിച്ച് ബ്രാന്റ് വളര്‍ത്തുവാന്‍ ശ്രമിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ഷെഫ് സുരേഷ് പിള്ള. കുട്ടിയയിരുന്നപ്പോള് നമ്മുടെ പേര് ഇടുന്നതില്‍ നമുക്ക് ഒരു റോളും ഇല്ലായിരുന്നു. പാസ്പോര്‍ട്ടിലും വര്‍ക് പെര്‍മിറ്റിലും അച്ഛന്റെ പേര് മുഴുവനായി ചേര്‍ക്കേണ്ടിവന്നു അത് ഒരു മതപരമായി അടയാളപ്പെടുത്തലായി തോന്നുന്നവരോട് സ്നേഹം മാത്രമെന്ന് സുരേഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ മുതല്‍ പേര് സുരേഷ് പിള്ള എന്നായിരുന്നു. തന്റെ പേരില്‍ പൊളിറ്റിക്കല്‍ കറക്ട്നസ് തിരയുന്നവരോട് ഇതുപോല്‍ തന്നെ തുടരുമെന്ന് അദ്ദേഹം കുറിച്ചു. സ്നേഹം നിറച്ച് രുചികള്‍ നല്കുന്ന ഒരു പാവം കൊല്ലം കാരനാണ്. ഇതൊന്നും നമുക്ക് വലിയ പിടിയില്ല. പല പരിഹാസങ്ങളും അവഗണനയും എല്ലാം നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് അദ്ദേഹം കുറിച്ചു.
ജാതിപ്പേര് ഇയര്‍ത്തിക്കാട്ടി കളി തുടരുന്നു എന്ന ഡോ. നിഷ സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.