ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല: പക്ഷെ ഞങ്ങള്‍ക്ക് പരസ്പരം തൃപ്തിപ്പെടുത്താന്‍ പറ്റും: ചെമ്പൻ വിനോദ്

കഴിഞ്ഞ നാളുകളിൽ മലയാളി ഏറെ ചർച്ച ചെയ്ത താര വിവാഹമായിരുന്നു ചെമ്പൻ വിനോദിന്റേത്. 45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസുള്ള മറിയമിനെയാണ് വിവാഹം ചെയ്തത്. രണ്ടാം കെട്ടുകാരന് 25കാരി വധുവായപ്പോൾ വിമർശകർക്ക് അടങ്ങിയിരിക്കാനായില്ല. പിന്നെ ചെമ്പൻ വിനോദിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ കൂട്ട അക്രമണമായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമാണ് മറിയം. ഇപ്പോഴിതാ ഇത്ര ചെറിയ പെണ്ണിനെ ആണോ താന്‍ കല്യാണം കഴിക്കുന്നത് എന്ന ചോദ്യത്തിന് ചെമ്പന്‍ വിനോദ് നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.

ചെമ്പന്റെ വാക്കുകളിങ്ങനെയാണ്. വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ലെന്നാണ് അദ്ദേഹം പ്രധാനമായും സമൂഹത്തോട് ചോദിക്കുന്നത്. ഇരുപത്തി അഞ്ചു വയസുള്ള ഒരു പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറയുമോ. ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേതെന്നും അദ്ദേഹം പറയുന്നു.

Loading...

സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു. കല്യാണം കഴിഞ്ഞപ്പോഴാണ് ആദ്യം പ്രണയം പറഞ്ഞത് ആരാണെന്നുള്ള ചോദ്യം ഞങ്ങൾക്കിടയിൽ വന്നത്. അതിനെ പറ്റിയുള്ള ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. അതൊരു കുടുംബകലഹത്തിലേക്ക് പോകും എന്ന് തോന്നിയപ്പോൾ നിർത്തി. ആര് ആദ്യം പറഞ്ഞാലും ഞാനും അവളും പെട്ടു. അതാണ് സത്യമെന്നും അദ്ദേഹം പറയുന്നു.

എന്റെയും മറിയത്തിന്റെയും വീട്ടില്‍ വന്നു തീരുമാനം മാറ്റാന്‍ ശ്രമിച്ചവരുണ്ടെന്നും ‘ഇത്ര ചെറിയ പെണ്ണിനെ ഇവന്‍ കെട്ടുന്നത് ശെരിയാണോ’ എന്ന ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് ‘ എത്രകാലം അവന്‍ ഒറ്റക്ക് ജീവിക്കും.? അവനു ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ചു ജീവിക്കട്ടെ ‘എന്നായിരുന്നു മറുപടിയെന്നും ചെമ്പൻ പറയുന്നു. ആളുകളെ കൊണ്ട് നല്ലത് പറയിക്കാമെന്നു വിചാരിച്ചാലും സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. പക്ഷെ ഞങ്ങള്‍ക്ക് പരസ്പരം തൃപ്തിപ്പെടുത്താന്‍ പറ്റും, സമൂഹത്തെ ബുദ്ധിമുട്ടിക്കാതെ ‘ വിനോദ് പറയുന്നു

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം പെട്ടന്നായിരുന്നു പ്രേക്ഷകർക്കടയിൽ സുപരിചിതനായത് . സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങി ഏത് കഥാപാത്രങ്ങളേയും ഭദ്രമാക്കുന്ന താരത്തിന് 2018 ല്‍ ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത ‘സപ്‌തമശ്രീ തസ്‌കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. ജോഷി സംവിധാനം ചെയ്‌ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.