ബലാത്സംഗം ചെയ്യുന്നവരെ ഷണ്ഡവല്‍ക്കരിച്ച് പരസ്യമായി തൂക്കിലേറ്റണം,ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ പ്രധനമന്ത്രി ഇമ്രാന്‍ഖാന്‍. പീഡനക്കേസുകളില്‍ പ്രതികളായവരെ മരുന്നുകള്‍ ഉപയോഗിച്ച് ഷണ്ഡവല്‍ക്കരിക്കണമെന്നും പരസ്യമായി തൂക്കിലേറ്റണമെന്നുമാണ് ഇമ്രാന്‍ഖാന്‍ പറഞ്ഞിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍കാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പീഡനത്തിലെ ക്രൂരതകള്‍ക്കനുസരിച്ച് ഗ്രേഡ് തിരിക്കാനും ഉയര്‍ന്ന ഗ്രേഡിലുള്ള പീഡനം കൊലപാതക കുറ്റമായി കണക്കാക്കണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. കുട്ടികളുടെ മുന്നില്‍ വച്ച് സ്ത്രീയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പീഡനക്കേസുകളുടെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണമെന്നും തുടര്‍ച്ചയായി ഇത്തരം കൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശസ്ത്രക്രിയയിലൂടെ ഷണ്ഡവല്‍ക്കരിക്കുന്നത് കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായാണ്.

Loading...

ഇത്തരക്കാര്‍ക്ക് പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുകയാണ് വേണ്ടത്. എന്നാല്‍ രാജ്യാന്തര സമൂഹം ഈ ശിക്ഷാരീതിയെ അംഗീകരിക്കാനുള്ള സാധ്യത കുറവാകുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ശക്തമായ മൂന്നു രീതികളിലൂടെ ബലാത്സംഗം, പീഡനം, കുട്ടികള്‍ക്കെതിരായ പീഡനം എന്നിവയില്‍ കുറവുണ്ടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.