പൊതുജന ശ്രദ്ധക്ക്, പാൽ കുടിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കുക, പാലിലെ വിഷങ്ങൾ ഇങ്ങിനെ

പാൽ വിപണിയിലെ മായം വ്യക്തമാക്കുന്ന പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു. പാലിനു കൊഴുപ്പ് കൂട്ടാൻ സോപ്പ് പൊടി മുതൽ മൈദയും സ്റ്റാർച്ചും വരെ ചേർക്കുന്നു. പാൽ കേടാകാതെ സൂക്ഷിക്കാനും മറ്റും മൃതദേഹം അഴുകാതെ സൂക്ഷിക്കുന്ന ഫോർമാലിൻ ചേർക്കുന്നു, കൂടാതെ ഹൈഡ്രജന്‍ പെറോക്‌സൈഡും ബെന്‍സോയിക് ആസിഡും സാലിസിലിക് ആസിഡും പാലില്‍ പ്രിസര്‍വേറ്റീവുകളായി ചേര്‍ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. പാലിന്റെ പരിശോധനയിൽ ലാക്‌റ്റോമീറ്ററിലെ റീഡിങ്ങ് കൂട്ടാനായി അമോണിയം സള്‍ഫേറ്റാണ് കലര്‍ത്തുന്നതായും കണ്ടെത്തി. പാലിൽ ഇതെല്ലാം വെറും മായം മാത്രമല്ല നല്ല ഒന്നാനിത്രം വിഷം കൂടിയാണ്‌. തിളപ്പിച്ച് അണു വിമുക്തമാക്കിയ പാൽ എന്ന പേരിൽ ഇതെല്ലാം ഐസ്ക്രീമിനും, ജ്യൂസ് കടകളിൽ ജ്യൂസിനായും, ഷേയ്ക്ക് നിർമ്മാണത്തിനും ഒക്കെ അതേ പടി തിളപ്പിക്കുക പോലും ചെയ്യാതെ ഉപയോഗിക്കുന്നു. കേരളത്തിലെ പാലിലെ പരിശോധനയിൽ കണ്ടെത്തിയ വിഷാംശവും, കെമിക്കലും തന്നെയാണ്‌ മേൽ പറഞ്ഞ അതീവ ഗുരുതരമായ വിഷ വസ്ശ്തുക്കളും രാസ പദാർഥങ്ങളും. ഈ വിവരം ഇപ്പോൾ തുറന്ന് പറയുന്നത് മറ്റാരും അല്ല..വെറ്ററിനറി ഡോക്ടറായ ഡോ. മുഹമ്മദ് ആസിഫ് ആണ്‌.കേരലത്തിനു പുറത്ത് നിന്നും വരുന്ന പാലിൽ ഇതെല്ലാം പരിശോധനയിൽ കണ്ടെത്തി എന്നു പറയുമ്പോൾ പാലു കുടിക്കുന്നവർ എല്ലാവരും ശരിക്കും ഞെട്ടിക്കോളുക. കാരണം ശരീരത്തിന്റെ ആന്തിരവായവത്തേയും കിഡ്നിയേയും, ഹൃദയ ധമനികളേയും, കരളിനേയും , തലച്ചോറിനെ വരെ ബാധിക്കുന്ന മാരകമായ വിഷവും കെമിക്കലും ആണ്‌ പാലിലൂടെ ഇതിനകം ഓരോ മലയാളിയും അകത്താക്കിയത്. ഇത്തരത്തിലുള്ള പാലു കുടിച്ചാൽ മലയാളികളുടെ എല്ലാ ബുദ്ധി വികാസവും ശാരീരിക ക്ഷമതയും തകരും, ലോകത്തിൽ നിന്നും മറ്റ് സംസ്ഥാനത്തേ ജനങ്ങളിൽ നിന്നും മലയാളിയുടെ കഴിവും, ജീവിത ആരോഗ്യവും എല്ലാം പുറകിലാകും. സമീപ ഭാവിയിൽ ഇനിയും ആശുപത്രികൾ കേരലത്തിൽ കൂണുകൾ പോലെ മുളയ്ക്കും. കാരണം രോഗികൾ പെരുകും.

പാലി ചേർക്കുന്ന ഫോര്‍മാലിനും ഹൈഡ്രജന്‍ പെറോക്‌സൈഡും ബെന്‍സോയിക് ആസിഡും സാലിസിലിക് ആസിഡും പാൽ കേടാകാതിരിക്കാനും ബാക്ടീരിയകൾ വളരാതിരിക്കാനും ആണ്‌. മനുഷ്യന്റെ സർവ്വ വിധ അവയവങ്ങളേയും ഇത് തകർക്കും. ലാക്‌റ്റോമീറ്ററിലെ റീഡിങ്ങ് കൂട്ടാനായി അമോണിയം സള്‍ഫേറ്റ് വിഷ പദാർഥമാണ്‌. കേരളത്ജ്തിൽ എന്തുകൊണ്ട് ദേശീയ ശരാശരിയേക്കാൾ രോഗികൾ ഉണ്ടാകുന്നു എന്നും കിഡ്നി രോഗികൾ കൂടുന്നു എന്നും ക്യാൻസർ സർവ്വ സാധാരണം ആകുന്നു എന്നും ഇപ്പോൾ മനസിലാകും എന്നും കരുതുന്നു.

Loading...

പാലിലെ വിഷ വസ്തുക്കളും പാലിലെ മായം ചേർക്കലും ഇവിടെയും ഒതുങ്ങുന്നില്ല. പാൽ കുടിക്കുന്ന എല്ലാവരും ഇതെല്ലാം അറിഞ്ഞിരുന്നിട്ട് മതി ഇന്നു മുതൽ കറ്റയിൽ പാകറ്റ് പാൽ വാങ്ങിക്കാൻ. ഇനി പാലു കുടിക്കണോ എന്നും നിങ്ങൾ തീരുമാനിക്കുക. പാലക്കാട് നേര്യമംഗലത്തുള്ള ക്ഷീരവികസനവകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തിയപ്പോള്‍ ആന്റിബയോട്ടിക് പൊടികള്‍ പാലില്‍ പൊടിച്ചു ചേര്‍ത്തത് കണ്ടെത്തിയതായി വ്യക്തമായിരുന്നു. അതായത് പാൽ കേടാകാതിരിക്കാൻ ആന്റി ബയോട്ടിക് മരുന്നുകൾ പാലി ചേർത്തു.പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് ,മിനറല്‍സ് എന്നിവയുടെ അളവ് കൂട്ടാനായി ഉപ്പ്, യൂറിയ, മെലാമിന്‍, മാല്‍ടോഡെക്‌സ്ട്രിന്‍ എന്നിവയെല്ലാം ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.പാലിൽ ധാരാളം വെള്ളം ചേർത്ത ശേഷം കൊഴുപ്പ് കൂട്ടാൻ ധാന്യ പൊടികളും സ്റ്റാർച്ചും ചേർക്കുന്നു. ഈ സമയത്ത് പാലിന്റെ മിനറൽസ് നില നിർത്താനും രുചിക്കും വേണ്ടിയാണ്‌ ഉപ്പ്, യൂറിയ, മെലാമിന്‍, മാല്‍ടോഡെക്‌സ്ട്രിന്‍ എന്നിവയെല്ലാം ചേര്‍ക്കുന്നത്.