ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണ്ണ മാലയിൽ ഇരുമ്പ്, സോഷ്യൽ മീഡിയയിലും വാട്ട്സപ്പിലും വീഡിയോ

കൊച്ചി: ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്നും വാങ്ങിച്ച 916 സ്വർണ്ണമാലയിൽ ഒന്നാന്തിരം ഇരുമ്പ് പൂശിയ കണ്ണികൾ. മാല വിവാഹത്തിനു വാങ്ങിയ യുവാവ്‌ ഇതിന്റെ വീഡിയോ സഹിതം വാട്ടസ്പ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.

സ്വർണ്ണത്തിലേ ഇരുമ്പ് കണ്ടുപിടിക്കാൻ വാട്ട്സപ്പ് ഗ്രൂപ്പിൽ ഒരു പോസ്റ്റ് കണ്ടായിരുന്നു സ്വർണ്ണമാല പരിശോധിച്ചത്. എന്നാൽ മാലയിലേ 2 കൊളുത്തുകളിൽ കാന്തം പിടികൂടി. കാന്തം സ്വർണ്ണം ആകർഷിക്കില്ല. ഇരുമ്പാണ്‌ കാന്തം ചാടി പിടിക്കുക.

വീഡിയോയിൽ 2 കൊളുത്തുകളിൽ (കണ്ണി) കാന്തം ആകർഷിക്കുകയും ഒട്ടിപിടിക്കുകയും ചെയ്യുന്നു.ഇതിൽ 2 എണ്ണത്തിലും ഉള്ളിൽ ഇരുമ്പും പുറത്ത് സ്വർണ്ണം പൂശിയതുമാണ്‌. മാലയുമായി ചെമ്മണ്ണൂരിൽ പോയ ശേഷം ബാക്കി കാര്യങ്ങൾ സോഷ്യം മീഡിയയിൽ പങ്കുവയ്ക്കാമെന്ന് പറഞ്ഞാണ്‌ വീഡിയോ അവസാനിക്കുന്നത്.

സ്വർണ്ണ കടകളിൽ ഇന്നും നമ്മൾ വാങ്ങിക്കുന്ന സ്വർണ്ണത്തിൽ എത്രമാത്രം ഇരുമ്പ് ഉണ്ട് എന്ന് വാങ്ങുമ്പോൾ അറിയില്ല. അവർ തൂക്കി തരികയാണ്‌ പതിവ്‌. ഒരു കസ്റ്റമറേയും 916 പരിശോധന നടത്തി കാണിക്കാറില്ല. ഇഷ്ടപെട്ട ആഭരണം എടുത്താൽ ഏത് വലിയ ജ്വല്ലറിയാണെലും തൂക്കി പണം വാങ്ങുന്നു. എന്നാൽ ഇത് വില്ക്കാൻ ചെല്ലുമ്പോൾ ആയിരിക്കും പണി കിട്ടുക. വിളക്കും ജോയിറ്റുകൾ ചേർത്തതും എല്ലാമായി നല്ലൊരു തൂക്കം പോകും. കൊടുക്കാൻ ചെല്ലുമ്പോൾ 916 പരിശുദ്ധി കൃത്യമായി കമ്പ്യൂട്ടർ സഹായത്തോടെ പരിശോധിക്കും. മാത്രമല്ല സ്വർണ്ണം കത്തിച്ച് അതിനുള്ളിലേ വിളക്കും ഒട്ടിക്കലും പശയും എല്ലാം കളയും. ഇവിടെയെല്ലാം നഷ്ടപ്പെടുന്നത് സ്വർണ്ണത്തോളം വിലയുള്ള കൂട്ടിചേർക്കലും മായവുമാണ്‌.

വീഡിയോ കാണാം