ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികം സർക്കാർ ആഘോഷിച്ചാൽ തടയും

ചെമ്മീൻ സിനിമയുടെ അമ്പതാം വർഷികം സർക്കാർ ആഘോഷിച്ചാൽ തടയും എന്ന് ധീവരസഭ. ചെമ്മീൻ സിനിമ മത്സ്യതൊഴിലാളികളെ അപമാനിക്കുന്നതാണെന്നും അതിനാൽ ഇത്തരത്തിൽ ഒരു ചടങ്ങു നടത്തിയാൽ തങ്ങൾ പ്രതിക്ഷേധിക്കുമെന്നും ധീവരസഭ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സിനിമയുടെ വാർഷികം ആഘോഷിക്കുന്ന ചടങ്ങ് ഉപേക്ഷിക്കണം എന്നു ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ പറയുന്നു. ഇന്നലെ ആലപ്പുഴയിൽ ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപികരണയോഗം നടന്നിരുന്നു. ചെമ്മീൻ എന്ന നോവലും സിനിമയും ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പുറക്കാട്, നീർക്കുന്നം, ചള്ളി കടപ്പുറം എന്നി സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയാണ് അമ്പതാം വർഷികം ആഘോഷികത്തിന്റെ പരിപാടികൾ സംസ്‌കാരികവകുപ്പ് ആലോചിക്കുന്നത്. തകിഴിയുടെ ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി എസ് എൻ പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രം 1965 ലാണു പുറത്തിറങ്ങിയത്. മധു,സത്യൻ, കോട്ടാരക്കാര ശ്രീധരൻ നായർ, ഷീല എന്നി താരങ്ങൾ അഭിനയിച്ച ചിത്രത്തിനു രാഷ്ട്രപതിയുടെ സുവർണ്ണ കമലം പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രം പുറത്തിറങ്ങിയ കാലം മുതൽ ചെമ്മീനെ വിവാദങ്ങൾ വിടാതെ പിന്തുടർന്നിരുന്നു.