ലോകത്തിലേ ഏറ്റവും അധികം ഉയരമുള്ള പാലം ഇന്ത്യയിൽ വരുന്നു.ലോകാത്ഭുതങ്ങളുമായി രാജ്യം കുതിക്കുന്നു

ന്യുഡല്‍ഹി: മുബൈയിൽ 500 ഹെക്ടർ ഭൂമിയിൽ ലോകത്തിലേ ഏറ്റവും ഉയരമുള്ള കെട്ടിടം നിർമ്മിക്കുന്നതിനു പിന്നാലേ ഇതാ ഇന്ത്യ ലോകത്തിലേ ഏറ്റവും ഉയരകൂടുതൽ ഉള്ള പാലവും പണിയുന്നു. 1.3 കിമി നീളത്തില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ചെനാബ് പാലം ജമ്മുവിലെ കത്രയെയും ശ്രീനഗറിലെ കൗരി പ്രദേശത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ്. നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയിലെ ഷ്യൂബായ് റെയില്‍വേ പാലമാണ്. 275 മീറ്ററാണ് ചൈനീസ് പാലം

നമ്മുടെ പാലം അതിനെ മാത്രമല്ല ലോകത്തിലേ എല്ലാം മനുഷ്യ നിർമിത ഗൂപുരങ്ങളേയും നിർമ്മാണങ്ങളേയും ഉയരത്തിൽ കീഴടക്കും.. ഈഫേൽ റവറിനേക്കാൾ 35ലധികം മീറ്റർ ഉരകൂടുതൽ. അതായത് ചുരുക്കത്തിൽ പാലത്തിന്റെ തൂണുകൾക്ക് അര കിലോമീറ്ററോളം നീളം..അത്രയും വലിയ തൂണുകൾക്ക് മുകളിലൂടെ ട്രയിനിൽ സഞ്ചരിക്കുന്ന അനുഭവം ഓർത്തു നോക്കുക.

Loading...

1110 കോടി മുടക്കിയാണ് ഈഫൽ ടവറിനേക്കാൾ 35 മീറ്റര്‍ ഉയരക്കൂടുതലുള്ള പാലം പണിക്കഴിപ്പിക്കാന്‍ പോകുന്നത്.  വലിയ ആഘാതങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 633എംഎം സ്റ്റീലാണ് പാലത്തിന്‍റെ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. അതായത് തൂണുകൾക്കുള്ളിലേ ഉരുക്ക് കമ്പികൾ ഏതാണ്‌ ഉരുക്ക് ചെറുതൂണുകൾക്ക് അത്ര വലിപ്പം ഉണ്ടാകും.

വേറെയും ഉണ്ട് പ്രത്യേകത ഏതാണ്ട് അരകിലോമീറ്റർ നീളത്തിൽ പാലത്തിനു പുഴയിലൂടെ ഉള്ള ഭാഗത്ത് തൂണുകൾ ഇല്ല. ഒരുക്കിന്റെ ലോകത്തിലേ കരുത്തറിയിക്കുകയാണ്‌ ഈ പാലം. 2 കൂറ്റൻ മല നിരകളുടെ ശിരസുമായി കൂട്ടി യോജിപ്പിക്കുന്ന മനോഹരമായ ഇന്ത്യൻ എഞ്ചീനീയറിങ്ങ് വിസ്മയം!….

റെയില്‍പ്പാലം ജമ്മു കശ്മീരിലെ ചെനാബ് നദിക്കു കുറുകെയാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. 2019 ഒാടെ പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.അങ്ങിനെ ഇന്ത്യ ലോക വിസ്മയം തീർക്കുന്ന കാഴ്ച്ചകൾ ഒരുക്കുകയാണ്‌. പുരാതന കാലത്തിനു ശേഷം ഇന്ത്യയിൽ ലോക വിസമയങ്ങളായ നിർമ്മാണങ്ങൾ കാര്യമായുണ്ടായിട്ടില്ല.