ചെങ്ങന്നൂരില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

ചെങ്ങന്നൂർ: മാസങ്ങൾ നീണ്ട പരസ്യ പ്രചാരണം ചെങ്ങന്നൂരിൽ കലാശക്കൊട്ടോടെ അവസാനിച്ചു. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളുടെ ആയിരക്കണക്കിനു പ്രവർത്തകരാണ് നഗരത്തിൽ നടന്ന കലാശക്കൊട്ടിൽ പങ്കെടുത്തത്.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ ബലത്തില്‍ കെ കെ രാമചന്ദ്രന്‍ നായരുടെ പിന്‍ഗാമിയായി സജി ചെറിയാനെ ചെങ്ങന്നൂര്‍ തിരഞ്ഞെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ് ക്യാമ്പ്. ഭരണവിരുദ്ധ വികാരവും മാണിയുടെ പിന്തുണ ലഭിച്ചതും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ്. ഇരുമുന്നണികളെയും ഞെട്ടിക്കുന്ന വിജയം നേടാമെന്നാണ് എന്‍ ഡി എയുടെ പ്രതീക്ഷ.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നു മാന്നാറില്‍ എൽഡിഎഫ്– യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. 28നാണു മണ്ഡലത്തിൽ വോട്ടെടുപ്പ്. 31നു ജനവിധി അറിയാം.