കോടികള്‍ വിലമതിക്കുന്ന അപൂര്‍വ്വ രത്നക്കല്ല് ഇപ്പോള്‍ ചെങ്ങന്നൂരില്‍ വന്‍ വിവാദവും കേസും പൊക്കാറുമാകുന്നു. വളരെ ചെറിയ ഒരു തിളക്കമേറിയ അത്ഭുത കാന്തിയുള്ള ഈ കല്ലിനു വില 30 കോടി രൂപ വരും എന്നാണ് മാര്കറ്റിലെ വിലയിരുത്തല്‍. എന്നാല്‍ ഇപ്പോള്‍ ഈ കല്ലുമായി 7 അംഗ സംഘം കടന്നു കളഞ്ഞു എന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്റെയില്വേ മജിസ്ട്രേറ്റ് കൂടിയായ ചെങ്ങന്നൂരിലെ അനിയന് എന്നയാള്‍. രത്നത്തിനു വില പറഞ്ഞ് ചെറിയ തുക കൊടുത്ത് ശേഷം വാങ്ങാന്‍ വന്നവര്‍ അതുമായി അനിയനെ പറ്റിച്ച് കടന്നു കളഞ്ഞു. ഇതോടെ രത്നത്തിന്റെ ഉടമ പരാതിയുമായി പോലീസില്‍ എത്തി. രത്നം കൊണ്ടുപോയ ഒരാളെ പോലീസ് പോലീസ് പിടികൂടിയിട്ടുണ്ട്.
പ്രതികളിലൊരാളെ പൊലീസ് പൊക്കിയപ്പോള്‍ രത്നം കവര്‍ന്നതല്ല വിലക്ക് വാങ്ങിയതാണെന്നായിരുന്നു മൊഴി. കേസില്‍ പരാതി നല്‍കിയിരിക്കുന്നത് സി.പി.എം നേതാക്കള്‍ ഉള്‍പെടെ ഉള്ളവര്‍ക്കെതിരെയാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ആര്‍ബി രാജീവ്കുമാര്‍ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. അടൂര്‍ പതിനാലാംമൈലില്‍ നന്ദികേശ ഫൈനാന്‍സ് നടത്തുന്ന അരുണ്‍ ബാലകൃഷ്ണനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ രത്നം എങ്ങിനെ അനിയന്റെ കൈവശം എത്തി എന്നതിനു കൃത്യമായ രേഖകള്‍ ഇല്ല. തന്റെ ഭാര്യക്ക് ലഭിച്ച് കുടുംബ സ്വത്താണിത് എന്നാണ് അനിയന് പറയുന്നത്. എന്നാല്‍ ഏറ്റവും വലിയ പ്രത്യേകത ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിന്റെ രഹസ്യ അറയില്‍ മാത്രം സൂക്ഷിക്കുന്ന അതേ തരത്തിലുള്ള രത്നം ആണിത് എന്നാണ്. ഇതിന്റെ വില 300 കോടി എങ്കിലും വരും എന്നും ലോകത്ത് ഇത്തരത്തില്‍ മറ്റൊരു രക്ത്ന കല്ല ഇല്ലെന്നും ചിത്രങ്ങള്‍ കണ്ട പുരാവസ്തു വിദഗ്ദര്‍ പറയുന്നു.
കോടികളുടെ രത്നം പുറത്തായതോടെ ഇപ്പോള്‍ പരാതിക്കാരന് അടക്കം കേസില്‍ മൗനം പാലിക്കുകയാണ്. വാദിയും പ്രതികളും പോലീസും ഇപ്പോള്‍ ഒന്നും ഇതേ പറ്റി പറയുന്നില്ല. മാത്രമല്ല കസ്റ്റഡിയിലായി രത്നം കൊണ്ടുപോയത് സമ്മതിച്ചയാളേ പോലീസ് വിട്ടയക്കാനും തുറ്റങ്ങുന്നു. പരാതിക്കാരനും ഇപ്പോള്‍ എന്തോ ആശങ്കയിലാണ്.ലോകത്തേ തന്നെ അത്യപൂര്‍വ്വമായ രത്നം ഇപ്പോള്‍ കേരളം വിട്ടു പോയി എന്നാണ് സൂചന. എന്തായാലും പ്രതികളും പരാതിക്കാരനും, പോലീസും പലതും ഒളിക്കുന്നുണ്ട്. ഇതു?ായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ പോലീസും തയ്യാറായില്ല. പല തവണ കര്‍മ്മ ന്യൂസ് പരാതികാരനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഒഴിഞ്ഞ് മാറുന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുന്നു.
ഏതായാലും പരാതിക്കാരനു രത്നം നഷ്ടപെടുകയും സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് രത്നവുമായി ബന്ധപ്പെട്ട് ചില നേട്ടങ്ങള്‍ ഉണ്ടായി എന്നുമാണ് അണിയറ സംസാരം.പ്രതികളില്‍ ഒരാളെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു തൊട്ട് പിന്നാലെ ഇയാളേ ഇറക്കാനും പാര്‍ട്ടി ഇടപെടല്‍ നടന്നിരുന്നു. 2014 ല്‍ തുടങ്ങിയ കച്ചവടമാണ് അവസാനം പൊലീസ് കേസില്‍ എത്തിയതത്രേ. അരുണ്‍ ബാലകൃഷ്ണന്, ആര്‍ബി രാജീവ് കുമാര്‍, അടൂരിലെ ചില സിപിഎം നേതാക്കള്‍ എന്നിവര്‍ അടങ്ങുന്ന പ്രതികള്‍ രണ്ടു തവണയായി മജിസ്ട്രേറ്റിന് 25 ലക്ഷം രൂപ നല്കിയ ശേഷം രത്നം ഏറ്റെടുക്കുകയായിരുന്നു. ഇത് വിറ്റതിന് ശേഷം ബാക്കി പണം നല്‍കാമെന്നായിരുന്നു കരാര്‍. രത്നത്തിന്റെ തൂക്കം, സംശുദ്ധി, മാറ്റ്, ഏതിനത്തില്പ്പെടുന്നത് എന്നിവ വ്യക്തമാക്കുന്ന, ഇതിന്റെ ആധികാരികത ഉറപ്പിക്കുന്ന ഒരു രേഖ കൈവശം വച്ച ശേഷമാണ് മജിസ്ട്രേറ്റ് രത്നം പ്രതികള്‍ക്ക് കൈമാറിയത്. ഒടുവില്‍ ഈ രേഖയും ഇറ്റനിലക്കാര് അടിച്ച് മാറ്റി. അങ്ങിനെ 300 കോടിയോളം വില വരുന്ന രത്നം പാര്‍ട്ടി സ്വാധീനത്താല്‍ എവിടെയോ എത്തി. ഉടമസ്ഥനു കിട്ടിയതാവട്ടേ വെറും 25 ലക്ഷവും. ചോദ്യം ചെയ്തപ്പോള്‍ കടുത്ത മര്‍ദ്ദനവും തല്ലും പിന്നാലെ കിട്ടിയതായും പറയുന്നു.
രത്നം കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ. എന്നാല്‍ ഇപ്പോള്‍ രന്ത്നം എവിടെ എന്നു പോലും ആര്‍ക്കും അറിയില്ല. വന്‍ തുകയ്ക്ക് അത് കേരലത്തില് നിന്നും കടത്തി എന്നാണറിയുന്നത്. എന്തായാലും ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ കൊടുത്തില്ലെങ്കില്‍ വാദി തന്നെ പ്രതുയാവുകയും രത്നം കറ്റത്തിയവര് കുടുങ്ങുകയും ചെയ്യും
0