നഗരത്തിലൂടെ 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാറിടിച്ചു യുവതി മരിച്ചു

ചെന്നൈ: തിരക്കേറിയ ചെന്നൈ നഗരത്തിലൂടെ 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ കാറിടിച്ചു യുവതി മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വസന്തയാണു മരിച്ചത്. ഇന്നലെ രാവിലെ ഇസിആറിൽ ഇഞ്ചംപാക്കത്തായിരുന്നു സംഭവം.

വസന്തയെ ഇടിച്ചശേഷം അതിവേഗത്തിൽപാഞ്ഞ കാർ ഒരു ഷെയർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഈ ഓട്ടോയിലുണ്ടായിരുന്ന ഏഴുപേർക്കാണു പരുക്കേറ്റത്. മദ്യലഹരിയിലായിരുന്നു കാറോടിച്ചിരുന്നതെന്നു ഡ്രൈവർ ചാൾസ് ആന്റണി പൊലീസിനു മൊഴി നൽകി.

Loading...