കൂട്ടരാജിക്കൊരുങ്ങി കാസർകോട് ഡിസിസി; വിരട്ടൽ വേണ്ടെന്ന് ചെന്നിത്തല

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താന്‍റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി കാസർകോട് ഡിസിസി അംഗങ്ങൾക്ക് ചെന്നിത്തലയുടെ വാണിങ്. ഇന്നലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നതിനു പിന്നാലെയാണ് കാസർകോട് സ്ഥാനാർഥി രാജ്മോഹൻഉണ്ണിത്താനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയത്. 18 അംഗങ്ങൾ കമ്മിറ്റിയിൽ നിന്നും രാജി വയ്ക്കുമെന്നായിരുന്നു. ഭീഷണി. എന്നാൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ചെന്നിത്തല അറിയിച്ചു.

ഫോണിൽ വിളിച്ചായിരുന്നു ചെന്നിത്തലയുടെ വാണിങ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്നങ്ങളുണ്ടാക്കാതെ യോജിച്ച് മുന്നോട്ട് പോകണമെന്ന് ചെന്നിത്തല നിർദേശിച്ചിട്ടുണ്ട്.
സ്ഥാനാർഥിയാകുമെന്ന് അവസാനനിമിഷം വരെ കരുതപ്പെട്ടിരുന്ന സുബ്ബ റായിയെ മാറ്റി രാജ്മോഹൻ ഉണ്ണിത്താന് സീറ്റ് നൽകിയതിനെതിരെ സ്ഥാനാർഥിപ്പട്ടിക വന്ന് മണിക്കൂറുകൾക്കകം തന്നെ ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു. നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബ റായിയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.

Loading...