മുഖ്യമന്ത്രിക്കാണോ അതോ ധനമന്ത്രിക്കാണോ വട്ട്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെയും ധനമന്ത്രിക്കെതിരെയും വീണ്ടും വിമര്‍ശമുന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെയാണ് ഇപ്പോള്‍ രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നയിക്കുന്ന വിജിലന്‍സാണ് റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രിക്ക് വട്ടാണെന്നോണോ അതോ സ്വയം വട്ടാണെന്നാണോ ധനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തതെന്ന് രമേശ് ചെന്നിത്തല വാത്താത്താസമ്മേളനത്തില്‍ ചോദിച്ചു.എന്നാല്‍ തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ ഐസക് ഉറഞ്ഞുതുള്ളും. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കാന്‍ ധനമന്ത്രി തയ്യാറാവണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Loading...