മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ പഴി ചാരി രക്ഷപ്പെടുന്നു,ലാവ്‌ലിനും ചെയ്തത് ഇത് തന്നെ;രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാ കുറ്റങ്ങളും കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഇതാണ് ലാവ്‌ലിന്‍ കേസില്‍ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ക്കുന്നു. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂര്‍ണ തകര്‍ച്ചയാണ് ജനം കാണുന്നതെന്നും ഇ്രന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയതെന്നും ചെന്നിത്തല.

ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്‌സൂള്‍ ആണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.എം ശിവശങ്കര്‍ കള്ളപ്പണ കേസില്‍ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പിണറായി വിജയന്റെ ഭരണത്തില്‍ പാര്‍ട്ടി ഇന്ന് ശരശയ്യയിലാണ്. പാര്‍ട്ടിക്കോ, ഭരണത്തിനോ കൂടുതല്‍ ദുര്‍ഗന്ധം എന്ന് മാത്രമാണ് സംശയംഇഡിയുടെ റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ഇതില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ? മുഖ്യമന്ത്രി തുടര്‍ച്ചയായി കള്ളം പറയുന്നു.

Loading...