ദൈവത്തിന്റെ പേരും വെച്ച് സ്പീക്കര്‍ ജനങ്ങളെ മുടിപ്പിക്കാന്‍ നടക്കുകയാണ്; ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും അഴിമതിയാരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി. വലിയ അവിമതി ആരോപണമാണ് ചെന്നിത്തല സ്പീക്കര്‍ക്കെതിരെ ഉന്നയിക്കുന്നത്. സ്പീക്കര്‍ ജനങ്ങളെ മുടിപ്പിക്കുകയാണെന്നും ടെന്നിത്തല പറയുന്നു. നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും പേരില്‍ സ്പീക്കര്‍ നാലര വര്‍ഷം കൊണ്ട് പൊടിച്ചത് 100 കോടിയിലേറെ രൂപയാണെന്നും സ്പീക്കറുടെ ധൂര്‍ത്തും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സംശയത്തിന്റെ നിഴലില്‍ വരുന്നത് പോലും ഒരു സ്പീക്കറെന്ന നിലയില്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തും , എന്നാല്‍ ഏതാനും നാളുകളായി ഇയാളെക്കുറിച്ച് പുറത്ത് വരുന്നത് തരംതാണ വാര്‍ത്തകള്‍ മാത്രമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തെ നാണം കെടുത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ സ്പീക്കറോ മുഖ്യമന്ത്രിയോ സത്യം പറയുമെന്നാണ് കരുതിയത്.എന്നാല്‍ ഉന്നതര്‍ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യവും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം വിഷമിക്കുമ്പോള്‍ അഴിമതിയും , ആര്‍ഭാടവുമാണ് നിയമസഭയില്‍ നടന്നിരിക്കുന്നതെന്ന് രമേശ് പറഞ്ഞു.ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭയിലെ ശങ്കരനായരായണന്‍ തമ്പി ഹാള്‍ പൊളിച്ചു പണിയുന്നതിന് 1.48 കോടി രുപ 2018ല്‍ ചെലവാക്കി.

Loading...

ഊരാളുങ്കില്‍ ലേബര്‍ സൊസൈറ്റിയെ ആണ് ഏല്പിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. രണ്ടുു ദിവസത്തേക്കാണ് സഭ ചേര്‍ന്നത്. 2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 16.65 കോടി രൂപ ചെലവഴിച്ച് നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. ആദ്യ ലോക കേരള സഭയുടെ ഭാഗമായി വിദേശത്തുനിന്ന് കൊണ്ടുവന്ന ശരറാന്തല്‍വിളക്ക് ഉള്‍പ്പെടെ പൊളിച്ചുമാറ്റി. സീറ്റിംഗ് അറേഞ്ചുമെന്റും പൊളിച്ചു. താന്‍ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചപ്പോള്‍ എസ്റ്റിമേറ്റിന്റെ പകുതി തുകയെ ചെലവായുള്ളു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിക്കഴിഞ്ഞു. കൊവിഡിന്റെ സാഹചര്യത്തില്‍ പ്രത്യേക അനുമതിയാണ് നല്‍കിയിരിക്കുന്നത്.