മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടിവരും: പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ വൈ​കി വ​ന്ന വി​വേ​കമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പരീക്ഷമാറ്റിവെയ്ക്കാനുള്ള തീരുമാനം മു​ഖ്യ​മ​ന്ത്രി​ക്ക് വൈ​കി വ​ന്ന വി​വേ​ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​മു​ദി​ക്കാ​ന്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ്ടി വ​രു​ന്നു​വെ​ന്നാ​ണ് ഇ​തി​ലു​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. വൈ​കി വ​ന്ന വി​വേ​ക​ത്തി​ന് ന​ന്ദി​യു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇകാര്യം വ്യക്തമാക്കിയത്.

സം​സ്ഥാ​ന​ത്തെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി, ആ​രോ​ഗ്യം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷം പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും മാ​ന​സി​കാ​വ​സ്ഥ ഗൗ​നി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് വൈ​കി മാ​ത്ര​മേ വി​വേ​കം ഉ​ദി​ക്കൂ. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​തു ത​ന്നെ​യാ​ണ് ചെ​യ്ത​ത്. അ​ന്നും ഞ​ങ്ങ​ള്‍ പ​റ​ഞ്ഞു. പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ല മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്ന് എ​ന്നാ​ല്‍ അ​ന്നും ത​യാ​റാ​യി​ല്ല. ഇ​ന്ന​ലെ പ​രീ​ക്ഷ മാ​റ്റി​വെ​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ത്ര പു​ച്ഛ​ത്തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​മു​ദി​ക്ക​ണ​മെ​ങ്കി​ല്‍ 24 മ​ണി​ക്കൂ​ര്‍ വേ​ണ്ടി വ​രു​മെ​ന്നാ​ണ് ഇ​തി​ലൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ന്ന​തെന്നും ചെന്നിത്തല പറഞ്ഞു.

Loading...

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കുട്ടികളുടെ ആരോഗ്യത്തിലുള്ള ആശങ്ക മൂലമാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആവശ്യപെട്ടത്.
ഈ വിഷയത്തിൽ എത്ര പുച്ഛത്തോടെയാണ് ഇന്നലെ വൈകിട്ട് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത് എന്നോർക്കുക.
ഇപ്പോൾ പരീക്ഷ മാറ്റിവച്ചിരിക്കുന്നു.
മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കണമെങ്കിൽ 24 മണിക്കൂർ വേണ്ടിവരും എന്നാണ് ഇക്കാര്യത്തിലൂടെ തെളിയിച്ചിരിക്കുന്നത്.
സിബിഎസ്ഇ പരീക്ഷ മാറ്റിവച്ചിട്ടും, എസ് എസ് എൽസി, പ്ലസ്‌ടു പരീക്ഷ മാറ്റിവയ്ക്കണം എന്ന ആവശ്യം ഗൗനിക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല.
ഏതായാലും
വൈകി വന്ന വിവേകത്തിനു നന്ദി…