അതീവ ജാഗ്രത: ചേർത്തലയിൽ ഒരു ഡോക്ടർ അടക്കം ആഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ആലപ്പുഴ: ഒരു ഡോക്ടർ അടക്കം ആഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചേർത്തലയിൽ അതീവ ജാഗ്രത. രോഗബാധിതരിൽ ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടും. ചേർത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആശുപത്രിയിലെ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ ഗർഭിണിയെ ചികിത്സിച്ചിരുന്നത് ചേർത്തല താലൂക്ക് ആശുപത്രിയിലാണ്. ഇതേ തുടർന്നാണ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

Loading...

അതേസമയം സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നു എന്നു വേണം മനസ്സിലാക്കാനെന്ന് ഐഎംഎ. വളരെ അപകടകരമായ സാഹചര്യമാണിത്. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ലെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർ​ഗീസ് പറഞ്ഞു.