മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്ത്യയ്ക്കായി ചൗഹാന്‍ 40 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്.
2084 റണ്‍സും 16 അര്‍ദ്ധ സെഞ്ച്വറികളും രണ്ടു വിക്കറ്റും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സുനില്‍ ഗവാസ്‌കറുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 12 സെഞ്ച്വറി കൂട്ടുകെട്ടുകളും 3000ത്തിലധികം റണ്‍സും നേടിയിട്ടുണ്ട്. മാത്രമല്ല രണ്ടു തവണ ഉത്തര്‍പ്രദേശിലെ അമോറ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
Loading...