ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന ചീട്ടുകളി (സപ്പോര്‍ട്ട്, 56) മത്സരങ്ങള്‍ ഈവര്‍ഷം ജൂണ്‍ 6-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

Loading...

പ്രസ്തുത മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ജോസ് മുല്ലപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കുര്യന്‍ മുല്ലപ്പള്ളില്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കായി ജോണിക്കുട്ടി പിള്ളവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ജോസഫ് (ഓപ്പന്‍) പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍ളോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

പ്രസ്തുത മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ചെയര്‍മാനും, ജോര്‍ജ് പുതുശേരില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മെയ് 30-ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208), ജോര്‍ജ് പുതുശേരില്‍ (224 578 6794) എന്നിവരുമായി ബന്ധപ്പെടുക. ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ബിജി സി. മാണി അറിയിച്ചതാണിത്.