കോഴിവില കുതിക്കുന്നു. 140കവിഞ്ഞു.

പാലക്കാട്: കോഴിവില ഏതാനും ദിവസങ്ങൾകൊണ്ട് 90 രൂപയിൽനിന്നും 140ലേക്ക് കുതിച്ചുകയറി. കോഴിയിറച്ചി കഴിക്കണമെങ്കിലും, ഹോട്ടൽ കോഴി വിഭവം വേണേലും ഇനി കൂടുതൽ പണം കൊടുക്കേണ്ടിവരും. കോഴി വിഭവങ്ങളുടെ വില ഹോട്ടലിലും വർദ്ധിച്ചിരിക്കുകയാണ്‌. വിലക്കയറ്റം തുടരുകതന്നെചെയ്യുമെന്ന് വ്യാപാരികള്‍ പറയുന്നത്. ഇപ്പോള്‍ ദിവസവും അഞ്ചുരൂപയുടെ വര്‍ധന വിലയില്‍ ഉണ്ടാകുന്നുവെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായത്. കോഴിയിറച്ചിക്കായി കേരളം ആശ്രയിക്കുന്നത് തമിഴ്‌നാടിനെയാണ്, തമിഴ്‌നാടിന് കേരളത്തെക്കാള്‍ മികച്ച വിപണി ലഭ്യമായതിനാല്‍ കേരളത്തിലേക്കുള്ള വരവ് കുറഞ്ഞതെന്ന് വ്യാപാരികള്‍ പറയുന്നു.

Loading...