തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനം മന്ത്രിമാരും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഉന്നതവിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക് പോകുന്നത്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും സംഘവും പുറപ്പെടുന്നത്.
വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയും സംഘവും ബ്രിട്ടണ്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാവും സന്ദര്‍ശനം നടത്തുന്നത്.
വിദ്യാഭ്യാസ സഹകരണത്തിനായി ഫിന്‍ലന്‍ഡ് സഹകരിക്കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സ്ദര്‍ശനം. ഫിന്‍ലഡിലെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. അതേസയം ബ്രിട്ടണിലേക്കുള്ള സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും വ്യവസായ മന്ത്രി പി രാജീവും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. മന്ത്രിതല സന്ദര്‍ശനത്തിന് അനുമതി തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചു.