മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ മുഖ്യമന്ത്രിക്ക് ഒന്നും തന്നെ ഇല്ല. എങ്കിലും 70 വയസ്സിന് മുകളില്‍ പ്രായമുള്ളതിനാല്‍ മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കൊവിഡ് ലക്ഷണങ്ങൾ ഇല്ല. ഒരു മാസം മുൻപ് പിണറായി കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു.