കേരളത്തിന്റെ വികസനം തടയാനുള്ള ശ്രമങ്ങളാണ് ഇഡിയുടെ നേതൃത്വത്തില്‍ നടക്കുന്നത്- മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം. കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുവനാണ് ഇഡി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ കൊല്ലം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എല്‍ഡിഎഫ് സര്‍ക്കാരാണ് കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം ശബ്ദം ഉയര്‍ത്തിയത്. കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്നും വ്യക്തമാക്കിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

Loading...

സിപിഎമ്മിനെ ഇല്ലാതാക്കിയാല്‍ ഇത് സാധിക്കുമോ. രാജ്യത്ത് സംഘപരിവാറിന്റെ ആക്രമണങ്ങള്‍ ഉള്‍പ്പെടെ വലിയ നിരവധി പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം വര്‍ഗീയ നിലപാടുകളെ എതിര്‍ക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ മുദ്രവാക്യങ്ങള്‍ അതേപടി ഉയര്‍ത്തുന്ന നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നും അവരുടെ പരുകള്‍ പറയാത്തത് തന്റെ മാന്യതകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.