മുഖ്യമന്ത്രിയുടെ യാത്ര ഇനി ബുള്ളറ്റ് പ്രൂഫ് അടക്കം സുരക്ഷാ സംവിധാനങ്ങളുള്ള കിയ കാര്‍ണിവലില്‍

കൊച്ചി. മുഖ്യമന്ത്രിയുടെ യാത്ര ഇനി ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷിതമായ കിയ കാര്‍ണിവലില്‍. 33 ലക്ഷം രൂപയാണ് വാഹനത്തിന് ചെലവായത്. എല്ലാ വിധ സുരക്ഷ സൗകര്യങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കിയ കാര്‍ണിവല്‍ കൊച്ചിയില്‍ നിന്നും കണ്ണൂരിലേക്ക് തിരിച്ചു.

നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറുകള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി മാറ്റുവാന്‍ തീരുമാനിച്ചു. ഇവ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കീഴില്‍ തന്നെ നിലനിര്‍ത്തും.

Loading...

ടാറ്റയുടെ ഹാരിയറിന് പകരം കിയ കാര്‍ണിവല്‍ വാങ്ങുവാന്‍ ഡിജിപി അനില്‍കാന്താണ് നിര്‍ദേശിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്.