പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കും;മുഖ്യമന്ത്രിക്ക് വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ളത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഒഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമിനും വധഭീഷണിയുണ്ട്. കത്ത് പോലീസിന് കൈമാറിയിരിക്കുകയാണ്. അടുത്തിടെയായി പോപ്പുലര്‍ ഫ്രണ്ടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിനെ ചൊടിപ്പിച്ചിരിക്കുന്നത്. താങ്ങി നിന്നവര്‍ തന്നെ തലക്ക് മുകളില്‍ വാളോങ്ങുന്നു. കൈവെള്ളിയില്‍ കൊണ്ടു നടന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടുകളെ മുക്യന്‍ എതിര്‍ത്തിരുന്നു. ഇതാണ് വധ ഭീഷണി മുഴക്കാന്‍ കാരണമായിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് ഭീഷണി നില്‍നില്‍ക്കുമ്പോള്‍ തന്നെയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും വധ ഭീഷണി വന്നിരിക്കുന്നത്.

Loading...

പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ വിരല്‍ ചൂണ്ടിയിരുന്നു മുഖ്യമന്ത്രി. എസ്സ്ഡിപിഐക്കെതിരെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രതിഷേധ രീതികളേയും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഒരു വര്‍ഗീയതക്ക് ബദല്‍ മറ്റൊരു വര്‍ഗ്ഗീയതയല്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും നിരന്തരം ആവര്‍ത്തിക്കുന്നുമുണ്ട്. മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം സമാധാന പരമായി നടത്താന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് എന്ന വിഭാഗം ഇവിടെയുണ്ട്. തീവ്രവാദ പരമായി ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞ് കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടി എടുത്തിട്ടുണ്ടാവും. കാരണം അവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ നടപടിയുണ്ടാകും,’ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് പോപ്പുലര്‍ ഫ്രണ്ടിനെ ചൊടിപ്പിച്ചിരുന്നു. മുഖ്യന്‍ അടിക്കടി പ്രകോപിപ്പിക്കുന്നതാണ് പോപ്പുലര്‍ ഫ്രണ്ടിനെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ പാല് തന്ന കൈക്ക് തന്നെ തിരിഞ്ഞ് കൊത്തിയിരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല എന്നാണ് ഇതോടെ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. അധികാരം ഉറപ്പിക്കുന്നതിന് ആവോളം ഇക്കൂട്ടരെ കൈവെള്ളയില്‍ കൊണ്ട് നടന്നവരാണ് ഇടത് പാര്‍ട്ടി. പോപ്പുലര്‍ ഫ്രണ്ട് എസ്സ്ഡിപിഐ സംഘടനകള്‍ക്ക് പാലും തേനും ഊട്ടി വളര്‍ത്തിയത് ഇടതാണെന്നത് പരസ്യമായ രഹസ്യമാണ്. ഇനിയിപ്പോള്‍ തിരിഞ്ഞു കൊത്തിയാലും തെറ്റു പറയാനാകില്ല. ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ എടുത്ത് കളയുന്ന പാരമ്പര്യമാണല്ലോ ഇടതിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്സ്ഡിപിഐയുടേയും പിന്തുണയോടെ എത്രയോ സ്ഥലത്ത് അധികാരം നിലനിര്‍ത്തിയവരാണ് ഇടതുപക്ഷം. എന്തായാലും പോപ്പുലര്‍ പ്രണ്ടിന്റെ വധ ഭീഷണി ഗൗരവത്തോടെ തന്നെ കാണേണ്ടി വരും. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമോ എന്ത് നടപടി സ്വീകരിക്കും ഒന്നിനെപ്പറ്റിയും വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ടിനേയും എസ്സ്ഡിപിഐയേയും പാലൂട്ടി വളര്‍ത്തിയവര്‍ക്ക് തന്നെ ഇപ്പോള്‍ പണി കിട്ടിയിരിക്കുകയാണ്. ഒരേ വൃക്ഷത്തിന്റെ വിവിധ ശിഖരങ്ങള്‍ മാത്രമാണ് നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ., കാമ്പസ് ഫ്രണ്ട് എന്നീ സംഘടനകള്‍. പ്രവര്‍ത്തിക്കാനുള്ള സൗകര്യത്തിനനുസരിച്ച് ഇക്കൂട്ടര്‍ പലരൂപങ്ങളില്‍ പലനാമങ്ങളില്‍ മാറുന്നു. രാഷ്ട്രീയമായി കൃത്യമായ അടിത്തറ ഇല്ലെങ്കിലും എങ്ങോട്ടേക്ക് വേണമെങ്കിലും ചായും. അവരെ കൃത്യമായി ഉപയോഗപ്പെടുത്തിയതാകട്ടെ ഇടതും. വിരലിലെണ്ണാവുന്ന ഏതാനും മേഖലകളില്‍ ഇക്കൂട്ടര്‍ക്ക് നേടാനായിട്ടുള്ള തിരഞ്ഞെടുപ്പുവിജയം സി.പി.എമ്മിന്റെ തീവ്രവാദത്തോടുള്ള സന്ധിചേരലും അവസരവാദനയവും കൊണ്ടാണെന്ന് മുസ്ലിം സംഘടനകള്‍ തന്നെ പറയുന്നു. ബഹുസ്വരസമൂഹത്തിനും മുസ്ലീങ്ങള്‍ക്കും മുസ്ലിം ലീഗിനുമെതിരേ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കാവുന്ന ചാട്ടവാറായി സി.പി.എം. ഈ സംഘടനകളെ ആവുംവിധം ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ട് തീവ്രവാദത്തിനെതിരേ സി.പി.എം. വാചാലരാകുന്നത് ഇടതിന്റെ ഇരട്ടത്താപ്പ് നയം തന്നെയാണ്.

സംസ്ഥാനത്ത് മുസ്ലിംലീഗിന്റെ പ്രബലശക്തിയെയും വേരോട്ടത്തെയും തടുത്തുനിര്‍ത്താന്‍ കിട്ടിയ ആയുധമെന്നു കരുതി ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം. തിരഞ്ഞെടുപ്പുകളില്‍ ഇവരെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് ഒരിക്കല്‍ തുറന്നടിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഇത്തരം സംഘടനകളെ പരസ്യമായിതന്നെ സിപിഎം ഉപയോഗിച്ചിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുകളില്‍ കേവലധാരണയ്ക്കപ്പുറം മുന്നണിബന്ധങ്ങള്‍ തന്നെ ഉപയോഗിച്ചു. ഇന്നും വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സി.പി.എം. ഈ സംഘടനകളുടെ പിന്തുണയോടെ ഭരിച്ചുകൊണ്ടിരിക്കുന്നു. നിയമസഭയിലെ സി.പി.എം. സ്വതന്ത്രര്‍ പലര്‍ക്കും തള്ളിപ്പറയാന്‍ പറ്റാത്തവിധം താങ്ങുംതണലും നല്‍കുന്നതും ഇപ്പോള്‍ പാര്‍ട്ടിനേതാക്കള്‍ അപലപിക്കുന്ന ഈ സംഘടനകളെയാണ്. എന്തായാലും മുഖ്യനോട് ഇടഞ്ഞു നില്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ട് എന്തിനുള്ള പുറപ്പാടിനാണെന്ന് കാത്തിരിക്കുകയാണ് ഏവരും. മുഖ്യനെ ചൊടിപ്പിച്ചതും മുഖ്യന്‍ ചൊടിപ്പിച്ചതും ഇരുകൂട്ടര്‍ക്കും പണിതന്നെയെന്ന് വിദഗ്ദര്‍ പറയുന്നു.