കൊച്ചി: അടുത്ത മുഖ്യമന്ത്രിയായി സി.പി.എം പരിഗണിക്കുന്നത് പിണറായി വിജയനെയാണെന്ന് സി.പി.എം കേന്ദ്ര കമിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു. പിണറായിക്ക് സമമായി മറ്റൊരു പേരും പാർട്ടിയുടെ മുന്നിൽ ഇല്ല. പിണറായി മുഖ്യമന്ത്രിയാകണമെന്നാണ് സമൂഹത്തിന്റെ പൊതുവികാരം. അച്യുതാന്ദനെ പരിഗണിക്കുമോ എന്ന ചോദ്യത്തിനു അദ്ദേഹത്തിനു മൽസരിക്കാൻ സീറ്റു നല്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്യേണ്ട വിഷയമണെന്നും, വി.എസ് താല്പര്യം പറഞ്ഞാൽ അത് ചർച്ചചെയ്യുമെന്നും ബാലൻ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും, ആരെയും ഈ സ്ഥാനത്തേക്ക് നിലവിൽ കണ്ടുവയ്ച്ചിട്ടില്ലെന്നും ജനറൽ സിക്രട്ടറി യച്ചൂരി പറഞ്ഞു. ഇതു സംബന്ധിച്ച യാതൊരു ചർച്ചയും പാർട്ടി നടത്തിയിട്ടില്ലെന്നും യച്ചൂരി വെളിപ്പെടുത്തി.
Loading...