സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, ഭാവിയില്‍ അനുമതി തരേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. കേരളത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സില്‍വര്‍ലൈന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് കേന്ദ്രസര്‍ക്കാര്‍ അനുതി നല്‍കാത്തത്. എന്നാല്‍ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നെ മതിയാകു. ഇപ്പോള്‍ അനുമതി തന്നില്ലെങ്കിലും ഭാവിയില്‍ അനുമതി തരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് വേണ്ടത് അര്‍ധ അതിവേഗ പാതയാണ്. അതിന്റെ പേര് എന്തായാലും പ്രശ്‌നമില്ല. കേന്ദ്രം പദ്ധതികൊണ്ടുവരുകയാണെങ്കില്‍ അതുമാകാം എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

Loading...

പദ്ധതിക്ക് കേന്ദ്രനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. സാമൂഹിക ആഘാത പഠനത്തിനി കല്ലിടുന്നതോടൊപ്പം ജിയോടാഗിങ് അടക്കമുള്ള മാര്‍ഗങ്ങളും ഉപയോഗക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ വിഷയത്തില്‍ സമരം ചെയ്തവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് പൊതുമുതല്‍ നശിപ്പിച്ച കുറ്റമാണ്.കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.