മലപ്പുറത്ത് നൊന്തുപെറ്റ പെണ്മക്കളെ കാമുകന് കാഴ്ചവെച്ച അമ്മ കുറ്റം സമ്മതിച്ച് അഴിക്കുള്ളിൽ

കേരള മനസാക്ഷിയേ ഞെട്ടിപ്പിക്കുന്ന ഒരു അമ്മയുടെ മക്കളോടുള്ള ചതിയാണ്‌ ഈ റിപോർട്ട്. മലപ്പുറം മഞ്ചേരിയിൽ അമ്മ തന്റെ 2 കുരുന്ന് പെണ്മക്കളേ കാമുകന്റെ പ്രീതിക്കും കാമ വെറിക്കും ആയി നല്കിയ സംഭവം പുറത്ത് വന്നിരിക്കുന്നു.

34 വയസുള്ള അമ്മയാണ്‌ അവിഹിത ബന്ധം പുലർത്തുന്ന തന്റെ കാമുകന്‌ സ്വന്തം പെണ്മക്കളേ ലൈംഗീക ആവശ്യത്തിനായി വിട്ട് നല്കിയത്. അതും 15ഉം 13ഉം വയസുള്ള പെൺകുട്ടികളേയാണ്‌ അമ്മ കാമുകനു കാഴ്ച്ച വച്ചത്.

Loading...

പെണ്മക്കളേ കാമുകനു നല്കി അമ്മ വലിയ തുകയും പ്രതിഫലമായി വാങ്ങിയിരുന്നു. പെൺകുട്ടികളേ അമ്മയുടെ കാമുകൻ മറ്റാർക്കെല്ലാം നല്കി എന്നും മറ്റും ഉള്ള വിവരങ്ങൾ പുറത്ത് വരാൻ ഇരിക്കുന്നതേ ഉള്ളു.

സംഭവം പുറത്തായതോടെ നിവർത്തിയില്ലാതെ പെൺകുട്ടികളുടെ മാതാവ് പോലീസിൽ കീഴടങ്ങുകയായിരുന്നു.തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ മാതാവ് നേരിട്ട് വന്ന് കീഴടങ്ങുകയും തെറ്റുകൾ സമ്മതിക്കുകയും ആയിരുന്നു. തുടർന്ന് മാതാവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി.പീഢനത്തിനിരയായ പെൺകുട്ടികളുടെ അമ്മ തന്നെയാണ്‌ പ്രതി എന്നതിനാൽ ഇവരുടെ പേരും വിവരങ്ങളും പുറത്തുവിടാൻ സാധിക്കില്ല.

കുട്ടികളെ മലപ്പുറം സ്‌നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്,കണ്ണൂര്‍ വളപട്ടണത്തുള്ള വാടക ക്വേട്ടേഴ്‌സില്‍ വെച്ച് മാതാവ് കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ കാഴ്ചവെച്ചതായാണ്‌ കേസ് ഉള്ളത്

എന്തായാലും മാതാവ് പെണ്മക്കളേ ഇത്തരത്തിൽ കാമുകന്റെ ആഗ്രഹങ്ങൾക്കായി വിട്ട് നല്കുന്ന വാർത്തകൾ മുൻപും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതായത് കാമുകനെ സന്തോഷിപ്പിക്കാനും പ്രണയം നിലനിർത്താനും അമ്മമാർ ചെയ്യുന്ന ക്രൂരതയാണ്‌ മറ നീക്കി പുറത്ത് വരുന്നത്.

ഇത്തരം കേസുകൾ കോടതിയിൽ എത്തുന്നത് തന്നെ വളരെ വിരളം ആണ്‌. കാരണം മക്കളേ നോക്കി പരിപാലിക്കേണ്ടവരും, സംരക്ഷിക്കേണ്ടവരും തന്നെ പീഢിപ്പിക്കുകയും ഗർഭിണികൾ ആക്കുകയും ചെയ്യുമ്പോൾ പല സംഭവങ്ങളും പുറത്ത് വരാറില്ല.

എന്നാൽ ഇനി കോടതിയിൽ കേസ് വന്നാൽ കടുത്ത ശിക്ഷയും നടപടിയും ആയിരിക്കും. കേസ് തെളിഞ്ഞാൽ ഇത്തരം കുറ്റങ്ങൾക്ക് കോടതി അമ്മമാർക്കും, മാതാപിതാക്കൾക്കും മരണം വരെ കഠിന തടവിനു വിധിക്കാറുണ്ട്.

ഇത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട കേരളത്തിലെ ഒരു കേസായിരുന്നു കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയംത്ത് 2017 വന്ന കേസിലെ വിധി. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ (52), കുട്ടികളുടെ അമ്മയായ 44 വയസുകാരി എന്നിവരെയാണു അന്ന് ശിക്ഷിച്ചത്.

കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് ഒത്താശചെയ്‌തെന്നായിരുന്നു അമ്മയ്‌ക്കെതിരായ കേസ്. അലിയാര്‍ക്കൊപ്പം കുട്ടികളുടെ അമ്മയും കുറ്റക്കാരിയാണെന്നും നീചപ്രവൃത്തി ചെയ്ത പ്രതികള്‍ ദയയര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ശിക്ഷ സമൂഹത്തിനു പാഠമാകണമെന്നും പ്രതികള്‍ പരമാവധി ശിക്ഷയ്ക്ക് അര്‍ഹരാണെന്നും കോടതി വിധിക്കുകയായിരുന്നു. അതായത് എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക ഇത്തരം കുറ്റകൃത്യങ്ങൾ കടുത്തതും മരണം വരെ തടവിനും അർഹിക്കുന്നതാണ്‌.

കടുത്ത നിയമവും ശിക്ഷയും ഒക്കെ ഉണ്ടായിട്ടും വീണ്ടും ചില മാതാപിതാക്കൾ പെണ്മക്കളേ ലൈംഗീകാവശ്യത്തിനു പണം വാങ്ങി വില്ക്കുന്നത് തുടരുകയാണ്‌. പിതാക്കന്മാരിൽ നിന്നും പെൺകുട്ടികൾ ഗർഭിണികളാകുന്ന കേസുകളും തുടരുന്നു.