സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണം,വീടുവിട്ടിറങ്ങി പതിനേഴുകാരന്‍

മലപ്പുറം: തന്നെ സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പതിനേഴുകാരന്‍ വീടുവിട്ടിറങ്ങി. സ്ത്രീയായി ജീവിക്കാനാണ് താല്‍പര്യമെന്നും അതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 17 വയസുകാരന്‍ ഇറങ്ങിയത്. മലപ്പുറത്താണ് സംഭവം നടന്നത്. ഈ ആവശ്യം ഉന്നയിച്ച് കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാവുകയും ചെയ്തു.സ്ത്രീയാകണമെന്ന് ആവശ്യപ്പെടുകയും ഇതിന്റെ പേരില്‍ കുടുംബാംഗങ്ങളോട് വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗണ്‍സിലര്‍ മുഖേന കണ്ടെത്തുകയായിരുന്നു.

പിന്നീട് സിഡബ്ല്യുസിക്ക് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. കുട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്കുള്ള പരിവര്‍ത്തന ദിശയിലാണെന്നാണ് ചെയര്‍മാന്‍ പി.ഷാജേഷ് ഭാസ്‌കര്‍ വിലയിരുത്തിയത്. ഒരു മാസത്തേക്ക് കുട്ടിയെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധിയുടെ സംരക്ഷണത്തില്‍ അയക്കുകയും ചെയ്തു. വീട്ടില്‍നിന്നു തന്റെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് തനിക്ക് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരന്‍ ആവശ്യപ്പെട്ടു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.

Loading...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്നും വ്യക്തമാക്കിയിരിക്കുകയാണ് കുട്ടി. കുട്ടിയെയും ബന്ധുക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. മാത്രമല്ല ആഴ്ചയിലൊരിക്കല്‍ മാത്രം കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്.