ഗര്‍ഭാവരണകലയോടു കൂടിയുള്ള അപൂര്‍വ്വ ജനനം

സ്‌പെയിന്‍;  സ്‌പെയിനില്‍ ഗര്‍ഭാവരണകലയോട് കൂടി കുഞ്ഞ് ജനിച്ചു. വളരെ അപൂര്‍വ്വം നടക്കുന്ന സംഭവമാണിത്. ജനിക്കുന്ന 80,000 ഒരു കുട്ടിക്ക് മാത്രം സംഭവിക്കുന്ന കാര്യം. ജനനസമയത്തെ ക്ലേശം കൊണ്ട് സാധാരണ ഗര്‍ഭാവരണകല പൊട്ടിയാണ് കുട്ടികള്‍ പുറത്തേക്ക് വരുന്നത്.  എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി സംഭവിച്ചതാണ്.

ഈ കുട്ടിയുടെ കൂടെ തന്നെ ജനിച്ച ഇരട്ടയായ കുട്ടി സാധാരണ നിലയിലാണ് പുറത്ത് വന്നത്. ഗര്‍ഭാവരണകലയ്ക്കുള്ളില്‍ കുട്ടി ശ്വാസം എടുക്കുന്നതും കൈകള്‍ ചലിപ്പിക്കുന്നുമുണ്ടായിരുന്നു .