കോട്ടയത്ത് അഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കായലിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് കാട്ടാപ്പള്ളി ഭാഗത്തെ കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റേതാണ് മൃതദേഹം.

പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മ‌മോർട്ടം നടത്തും. പൊലീസ് കേസെടുത്തു. ആശുപത്രികളിൽ സമീപ ദിവസങ്ങളിൽ നടന്ന പ്രസവവുമായി ബന്ധപ്പെട്ടടക്കം വിശദമായ അന്വേഷണം നടത്തും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Loading...

മറ്റ് സ്ഥലത്തു നിന്നെത്തി കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. കുഞ്ഞിന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന് പോസ്റ്റമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.