ഭാര്യ രണ്ടാമതും പ്രസവിച്ചത് പെൺകുഞ്ഞ് ; ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് പിതാവിന്റെ ക്രൂരത

ബറേലി: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ അരിശം കയറിയ പിതാവ് പിഞ്ചുകുഞ്ഞിന് ടെറസില്‍ നിന്നും വലിച്ചെറിഞ്ഞു. അരവിന്ദ് ഗംഗ്വര്‍ എന്നയാളാണ് ജനിച്ച് ഏതാനും മാസം പ്രായമായ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. ഉത്തര്‍പ്രദേശിലെ പര്‍ദൗളി എന്ന ഗ്രമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

രണ്ടാമത്തെ കുട്ടി ആണായിരിക്കും എന്നാണ് ഇയാൾ കരുതിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിവപരീതമായി പെൺകുഞ്ഞ് ജനിച്ചതതോടെ ഇയാളുടെ നിയന്ത്രണം വിടുകയായിരുന്നു.തുടർന്നാണ് ഇയാൾ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു.കുഞ്ഞിനെ ടെറസില്‍ നിന്നും വലിച്ചെറിയുമ്പോള്‍ അരവിന്ദ് ഗംഗ്വര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

കുഞ്ഞിനെ ഗ്രാമത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയിപ്പോൾ ഐസിയുവിൽ നിരീക്ഷണത്തിലാണ്. അഞ്ച് ദിവസം മുമ്പാണ് അരവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

എന്നാല്‍ ആണ്‍കുട്ടിയാകുമെന്ന് പ്രതീക്ഷിച്ചിടത്ത് പെണ്‍കുട്ടി ജനിച്ചത് ഇയാളെ മാനസിക സമ്മര്‍ദ്ദത്തില്‍ ഏര്‍പ്പെടുത്തിയതായി ഗ്രാമവാസികള്‍ പറയുന്നു. ഇന്നലെ മദ്യപിച്ചെത്തിയ അര്‍വിന്ദ് മകളെ ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക് എടുത്തെറിയുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.