കോട്ടയത്തു ഭക്ഷ്യമേളക്കിടെ മൂന്നര വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം, അസം സ്വദേശികള്‍ പിടിയില്‍

കോട്ടയം: നാഗമ്പടത്തു നടന്ന ഭഷ്യമേളക്കിടെ കുട്ടിയെ തട്ടികൊണ്ടു പോകുവാന്‍ ശ്രമം.മൂന്നര വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം. ചിങ്ങവനത്തു പച്ചക്കറിക്കട നടത്തി വന്നിരുന്ന കണ്ണൂര്‍ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസു മാത്രം പ്രായമുള്ള കുട്ടിയെയാണ് ഇവര്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചത്.കുട്ടി ബഹളംവെച്ചതോടെ അസം സ്വദേശികളായ മൂന്നു പേര്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. ചിങ്ങവനത്തു സ്ഥിരതാമസമാക്കി പച്ചക്കറിക്കട നടത്തി വന്നിരുന്ന ദമ്പതികള്‍ മകളുമായി നാഗമ്പടത്ത് ഭക്ഷ്യമേള കാണാനെത്തിയപ്പോഴായിയിരുന്നു സംഭവം. ഇതിനിടെ അസം സ്വദേശികളായ രണ്ടു പേര്‍ ദമ്പതികളുടെ സമിപത്തെത്തിയ ശേഷം പിതാവിന്റെ കൈയ്യില്‍ നിന്നും കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നു കുട്ടിയുടെ പിതാവ്.

ഭക്ഷ്യമേളയുടെ സമാപന സമയമായിരുന്നതിനാല്‍ വന്‍ തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്. ഇതു മുതലെടുത്താണു കുട്ടിയെ തട്ടികൊണ്ടുപോകാന്‍ പ്രതികള്‍ നിക്കം നടത്തിയത്. തുടര്‍ന്നു കുട്ടിയുടെ കൈയില്‍ പടിച്ചു വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടു പിതാവു ബഹളംവെച്ചതോടെ ഇരുവരും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതു കണ്ട ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്നു രണ്ടംഗ സംഘത്തെ പിടികൂടി. തുടര്‍ന്നു കോട്ടയം ഈസ്റ്റ് സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.