മണ്ണ് വാരി തിന്നു എന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ പിണറായി പടിക്ക് പുറത്തക്കി ; നിഷേധിച്ച കമ്മീഷന് പ്രമോഷൻ

മണ്ണ് വാരി തിന്നു എന്ന് പറഞ്ഞ ഉദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിച്ചു, മണ്ണുവാരി തിന്നില്ല എന്ന് പറഞ്ഞ കമ്മീഷന് അതെ ദിവസം തന്നെ പ്രെമോഷന്‍,, ഇരട്ടചങ്കന്റെ കോപ്രായങ്ങളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെല്ലാം പടി ഇറങ്ങുന്നു .’കൈതമുക്കില്‍ പട്ടിണി മൂലം കുട്ടികള്‍ മണ്ണ് വാരി തിന്നാണ് കഴിഞ്ഞിരുന്നതെന്നു പറഞ്ഞതിന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനം എസ് പി ദീപക്കിന് നഷ്ടമായി ഇതിനു പിന്നാലെയാണ് കലിപ്പടങ്ങാത്ത പിണറായി ആവശ്യപ്പെട്ടത് ശിശുക്ഷേമ സമിതി പ്രസിഡന്ററായതിനാലാണ് മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറിയത്. കാലാവധി തീരാന്‍ അധികനാളില്ലാത്തതിനാല്‍ സ്ഥാനത്ത് തുടരാമെന്നായിരുന്നു ദീപക്കിന്റെ പ്രതീക്ഷ. എന്നാല്‍ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ മറ്റുവഴികളില്ലാതെ ദീപക്കിന് രാജിവച്ച് പടിയിറങ്ങേണ്ടിവന്നു.സാമൂഹ്യസുരക്ഷയിലും ആരോഗ്യപരിപാലനത്തിലും കേരളം ഒന്നാമതെന്ന് അവകാശപ്പെടുന്നതിനിടെ കൈതമുക്ക് സംഭവവും ദീപക്കിന്റെ പരാമര്‍ശവും സര്‍ക്കാറിനെ നാണം കെടുത്തുകയും വെട്ടിലാക്കുകയും .ചെയ്തുരുന്നു ..

ബാലാവകാശ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ദീപക് പറഞ്ഞത് ശരിയല്ലെന്ന് സര്‍കാറിനനുകൂലമായി പറഞ്ഞെങ്കിലും ദീപക് മുന്‍ പ്രസ്താവനയില്‍ ഉറച്ചുനിന്നു. ഇതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി വേണമെന്ന നിലപാടിലേക്കെത്തിയത്. മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു,,ഇതോടെ ഉടന്‍ തന്നെ ചങ്കൂഒറ്റമുള്ള ആ ഉദ്യോഗസ്ഥന്റെ വരുമാനമാര്‍ഗ്ഗവും ഇരട്ടച്ചങ്കന്‍ മുട്ടിച്ചു ..തെറ്റ് ചൂണ്ടികാണിക്കുന്നവരെയെല്ലാം പടിക്കു പുറത്തക്കുന്ന ഭീരുവിന്റെ ശൈലിയുള്ള ഇയാളെയൊക്കെ ഇരട്ടചങ്കന്‍ എന്ന് വിളിക്കുന്നവരെയാണ് കൊടുക്കേണ്ടത് .. കഴിഞ്ഞ ദിവസം തൊഴിലുറപ്പു പദ്ധതിയുടെ നടന്ന കോടിക്കണക്കിനു രൂപയുടെ അഴിമതി പുറത്തുവിട്ടതിനു സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഡോക്ടര്‍ എബി ജോര്‍ജ്ജ്‌ന്റെ കസേരയും തെറുപ്പിച്ചിരുന്നു

Loading...

പ്രാദേശിക പാര്‍ട്ടിക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് കൈതമുക്കില്‍ കുട്ടികള്‍ പട്ടിണി മൂലം മണ്ണ് തിന്നതെന്ന പരാമര്‍ശം നടത്തിയതെന്നായിരുന്നു ദീപക്ക് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണത്തില്‍ ദീപക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന തീരുമാനത്തിലാണ് സിപിഎം നേതൃത്വം എത്തിയത്.

ബാലാവകാശ കമ്മീഷനും നഗരസഭയും നടത്തിയ പരിശോധനയില്‍ കുട്ടികള്‍ മണ്ണുവാരി തിന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ദീപകിനോട് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആവശ്യപ്രകാരം സിപിഎം ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിമല്‍ നല്‍കിയ വിവരമനുസരിച്ചാണ് മണ്ണ് തിന്നതെന്ന് പറയേണ്ടിവന്നതെന്നും ദീപക് വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. സ്ഥലത്തെത്തിയ സമിതിയിലെ ഉദ്യോഗസ്ഥരും ഇത് ശരിവെച്ചെന്നും കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ദീപക് പാര്‍ട്ടിയോട് പറഞ്ഞു

എന്നാല്‍ കുട്ടികളുടെ അമ്മയുടെ പേരില്‍ ശിശുക്ഷേമസമിതിക്ക് കത്തെഴുതിയത് വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണെന്ന്പാര്‍ട്ടി പുതിയ കഥയും മെനഞ്ഞു . ഈ സാഹചര്യത്തിലാണ് ദീപകിനെതിരെ പാര്‍ട്ടി നിലപാട് കടുപ്പിച്ചത്. മുഖ്യമന്ത്രിയും കടുത്ത അതൃപ്തി വ്യക്തമാക്കിയത് ദീപക്കിന് തിരിച്ചടിയായി. ദേശീയ തലത്തില്‍ തന്നെ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ദീപകിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്.