കുട്ടികള്‍ മണ്ണ് വാരിതിന്ന സംഭവം : വൻ വഴിത്തിരിവ്

തിരുവനന്തപുരം: കുട്ടികൾ പട്ടിണി മൂലം മണ്ണ് വാരി തിന്നു എന്ന സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ അമ്മയുടെ ഇപ്പൊൾ ഉള്ള വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചത്.

തന്റെ ആറ് കുട്ടികളിൽ അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നറുണ്ടെന്നും എത്ര വിലക്കിയലും കുട്ടി ആ ശീലം മറ്റില്ലെന്നും കുട്ടികളുടെ അമ്മ ശ്രീദേവി പറഞ്ഞൂ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു അവർ.

Loading...

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് വാർത്ത എത്തിയത്.

പട്ടിണിയിൽ വലഞ്ഞ് ആറ് കുട്ടികൾ ഉൾപ്പെടുന്ന ഒരു കുടുംബം. ഭരണസിരാ കേന്ദ്രത്തിന് തൊട്ടു അരികെ ആണ് ഇതെന്നതന് ഏറെ ഞെട്ടിക്കുന്ന സംഭവം. വിശക്കുന്ന കുട്ടികൾക്ക് നൽകാൻ ആഹാരം ഇല്ലാത്തതിനാൽ നാല് മക്കളെ അമ്മ ശിശു ക്ഷേമ സമിതിയിൽ ഏൽപ്പിച്ചു.രണ്ട് കുട്ടികൾക്ക് മുലയൂട്ടുന്നതിനാൽ അവരെ ഒപ്പം നിർത്തി.- എന്ന രീതിയിൽ ആയിരുന്നു വാർത്ത.

തിരുവനന്തപുരം കൈതമുക്കിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ ദുരവസ്ഥയാണ്
ഇന്നലെ പുറംലോകം അറിഞ്ഞത്.

വിശപ്പടക്കാൻ യാതൊന്നും കൊടുക്കാൻ ഉണ്ടായിരുന്നില്ല. ഇതിനായി മണ്ണ് വാരി കഴിക്കേണ്ട അവസ്ഥയിൽ ആയിരുന്നു കുഞ്ഞുങ്ങൾ.

മക്കൾ ആരോഗ്യത്തോടെ കഴിയട്ടെ എന്ന് പറഞ്ഞ് നിറകണ്ണുകളോടെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറുകയാണ് അമ്മ ചെയ്തത്.

സെക്രട്ടറിയേറ്റിന് തൊട്ട് അരികിലുള്ള കൈതമുക്കിലെ പുറമ്പോക്കിൽ ,തകർന്ന തകര ഷീറ്റിനടിയിലാണ് ആറു കുട്ടികളടങ്ങുന്ന കുടുംബത്തിന്‍റെ താമസിച്ചിരുന്നത്. മൂത്ത കുട്ടിക്ക് ഏഴു വയസായിരുന്നൂ. ഇളയ കുട്ടിക്ക് ആറുമാസം മാത്രം പ്രായംവും. ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചു നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് വൈകുന്നേരത്തോടെയാണ് കുട്ടികളെ ശിശുക്ഷേമ സമിതിയേറ്റെടുത്തത്.

അച്ഛൻ മദ്യപാനി ആണ്. മദ്യപിച്ചെത്തി ഇയാൾ കുട്ടികളെ ഉപദ്രവിക്കുകയും പതിവായിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നൂ.

അതേസമയം കൂടുംബത്തിനു വീടും കുട്ടികളുടെ അമ്മയ്ക്ക് ജോലിയും നൽകുമെന്നു മേയർ പറഞ്ഞു. രാത്രിയോടെ അമ്മയേയും കുഞ്ഞിനേയും പൂജപ്പുര മഹിളാമന്ദിരത്തിലേക്ക് മാറ്റി. വാർത്ത പുറത്തു വന്നതോടെ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ കുട്ടികളുടെ വീട് സന്ദർശിച്ചിരുന്നൂ.