ചിമ്പുവിന്റെ വിവാഹം ഉടന്‍, വധു ആര്?

പല പ്രണയബന്ധങ്ങളും കടന്നുപോയെങ്കിലും ചിമ്പു ഇതുവരെ വിവാഹിതനായില്ല. ഇപ്പോഴിതാ ചിമ്പുവിന്റെ വിവാഹകാര്യം പങ്കുവെച്ച് അച്ഛനെത്തി. തന്റെ രണ്ടാമത്തെ മകന്‍ കുരലരസന്റെ വിവാഹ തിരക്കിലാണ് നടനും നിര്‍മ്മാതാവുമായ ടി രാജേന്ദര്‍.

മൂത്തമകന്‍ ചിമ്പു വിവാഹം കഴിക്കാത്തത് എന്താണെന്നാണ് ചോദ്യം ഉയര്‍ന്നത്. അതിനു അദ്ദേഹം നല്‍കിയ മറുപടിയിങ്ങനെ. ഏതെങ്കിലുമൊരു നടിയുമായല്ല ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയുമായി വേണം ചിമ്പുവിന്റെ വിവാഹം നടക്കേണ്ടത് എന്നാണ് രാജേന്ദര്‍ പറയുന്നത്.

Loading...

ജാതകപൊരുത്തമെല്ലാം നോക്കി നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും ദൈവം സഹായിക്കുകയാണെങ്കില്‍ ചിമ്പുവിന്റെ വിവാഹം ഉടനെയുണ്ടാകുമെന്നും രാജേന്ദര്‍ വ്യക്തമാക്കി.

ഏപ്രില്‍ 26ന് നടക്കാനിരിക്കുന്ന കുരലരസന്റെ വിവാഹം ക്ഷണിക്കാനായി ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ വീട്ടിലെത്തിയ രാജേന്ദര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചലച്ചിത്ര താരങ്ങളായ നയന്‍താര, ഹന്‍സിക എന്നിവരുമായി ചിമ്പുവിന് പ്രണയ ബന്ധമുണ്ടായിരുന്നെങ്കിലും വിവാഹത്തില്‍ എത്തിയില്ല. അതേസമയം, മുസ്ലീം പെണ്‍ക്കുട്ടിയുമായി പ്രണയത്തിലായിരുന്ന കുരലരസന്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷമാണ് വിവാഹത്തിനൊരുങ്ങുന്നത് എന്നാണ് പറയുന്നത്.