കൊറോണയെ ഇന്ത്യന്‍ ഉടന്‍ തന്നെ പിടിച്ചുകെട്ടുമെന്ന് ചൈന

അധികം വൈകാതെ തന്നെ കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ജനതയ്‌ക്ക് കഴിയുമെന്ന് ചൈന. കൊറോണയെ ചെറുക്കുന്നതിന് ഇന്ത്യ നല്‍കിയ സഹായസഹകരണങ്ങള്‍ക്ക് നന്ദി പറയവെ ചൈനീസ് വക്താവ് ജീ റോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്ഥിതിയില്‍ നിന്ന് മോചിതമാകാന്‍ സാമ്ബത്തിക സഹായമടക്കം ചൈന വാഗ്‌ദ്ധാനം ചെയ്‌തു കഴിഞ്ഞു.

‘മഹാമേരിയായ കൊറോണയെ ചെറുക്കാന്‍ പരസ്‌പരം എല്ലാ സഹകരണങ്ങള്‍ക്കും തയ്യാറാകാന്‍ ചൈനയും ഇന്ത്യയും എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു. മാസ്‌കുകള്‍, ഗ്ളൗസ് തുടങ്ങി15 ടണ്ണിലധികം വരുന്ന മെഡിക്കല്‍ ഉകരണങ്ങളാണ് വുഹാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ആപത്‌ഘട്ടത്തില്‍ ഇന്ത്യന്‍ ജനത ചൈനയ്‌ക്കൊപ്പം നിന്നു, എല്ലാ സഹകരണങ്ങളും നല്‍കി. അതിനുള്ള കടപ്പാടും അഭിനന്ദനവും ഞങ്ങള്‍ ഇന്ത്യയെ അറിയിക്കുകയാണ്’- ജീ റോംഗ് പറഞ്ഞു.

Loading...

‘അധികം വൈകാതെ തന്നെ കൊറോണയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ‌്ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇന്ത്യയ്‌ക്കും മറ്റു രാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് കൊറോണയ്‌ക്കെതിരായ പ്രതിരോധം ചൈന തുടരും. ജി 20, ബ്രിക്‌സ് തുടങ്ങിയ കൂട്ടായ്‌മകളെ ഇതിനായി വിനിയോഗിക്കും’- ജീ റോംഗ് കൂട്ടിച്ചേര്‍ത്തു. കൊറോണയുടെ പ്രഭവസ്ഥാമെന്ന് കരുതുന്ന ചൈനയില്‍ ഇതുവരെ 3200 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എണ്‍പത്തിയൊന്നായിരത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു.