ഇന്ത്യയെയും പാകിസ്ഥാനെയും ആണവരാജ്യങ്ങളായി അംഗീകരിക്കുന്നില്ലെന്ന് ചൈന

ബീജിങ് : ഇന്ത്യയെയും പാകിസ്ഥാനെയും ആണവരാജ്യങ്ങളായി അംഗീകരിക്കുന്നില്ലെന്ന് ചൈന. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് വ്യക്തമാക്കി.  ഉത്തരകൊറിയയെയും ആണവരാജ്യമായി അംഗീകരിക്കില്ലെന്നും ചൈന വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലു കാങ്.

ചൈന എതിര്‍പ്പ് അറിയിച്ചതോടെയാണ്, 48 അംഗ ആണവ വിതരണഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം യാഥാര്‍ത്ഥ്യമാകാതിരുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിട്ടില്ല എന്നതായിരുന്നു ചൈന ഉയര്‍ത്തിയ തെിര്‍വാദം.

Loading...

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനും ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വത്തിനായി അപേക്ഷിച്ചു. ഇന്ത്യയ്ക്ക് ഗ്രൂപ്പില്‍ അംഗത്വം നല്‍കിയാല്‍ പാകിസ്ഥാനെയും പരിഗണിക്കണമെന്നും ചൈന ആവശ്യപ്പെടുകയായിരുന്നു.