ചൈന തകർച്ചയിലേക്ക്? 6 രാജ്യങ്ങൾ കൂടി ചൈനീസ് സഹകരണം അവസാനിപ്പിക്കുന്നു

ചൈന തകർച്ചയിലേക്കോ? 6 രാജ്യങ്ങൾ കൂടി ചൈനക്കെതിരേ നിലപാട് കടുപ്പിക്കുന്നു.ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്‍ഡ്, ലാവോസ്, മാലദ്വീപ് , പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ ചൈനീസ് സർക്കാരുമായുള്ള ധാരണാ ചർച്ചകളിൽ നിന്നും പിൻ വാങ്ങുന്നതായി റിപോർട്ട്. ചൈനയേ അമേരിക്ക നിലക്ക് നിർത്തിയതോടെ തുടങ്ങിയ തകർച്ച തുടരുകയാണ്‌. അമേരിക്ക 400ഓളം ചൈനീസ് ഉല്പ്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണവും 14 ലക്ഷം കോടി രൂപയുടെ സാധനങ്ങൾക്ക് കടുത്ത് ഇറക്കുമതി നികുതിയും ഏറെപ്പെടുത്തിയിരുന്നു. നിലവിൽ 10 % ആണ്‌ നികുതി. ഇത് 2019ൽ 29 % ആക്കി ഉയർത്തി. തുടർന്ന് ഓരോ രാജ്യങ്ങളും ചൈനയുടെ സഹകരണം കുറച്ചുവരികയാണ്‌. ശ്രീലങ്ക, മലേഷ്യ, തായ്‌ലാന്‍ഡ്, ലാവോസ്, മാലദ്വീപ് എന്നീ രാജ്യങ്ങൾ ചൈനയുമായി സഹകരണം കുറച്ച് ഇന്ത്യ വർദ്ധിപ്പിക്കുകയാണ്‌. പാക്കിസ്ഥാനാണ്‌ ഏറ്റവും വലിയ തിരിച്ചടി ചൈനക്ക് ലഭിച്ചത് പാക്കിസ്ഥാനിൽ നിന്നാണ്‌. ഇന്ത്യയുടെ അതിർത്തിയിലൂടെ ഉള്ള നിർമ്മാണ പ്രവർത്തനങ്ങൾ ചൈന കരാർ എടുത്ത് നടത്തിയിരുന്നു. ഇത് ഇപ്പോൾ നിലക്കുന്ന അവസ്ഥയാണ്‌.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പാകിസ്താന്‍ പുനരാലോചന നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കോളനിഭരണകാലത്തെ റെയില്‍ സംവിധാനത്തില്‍ മാറ്റം വരുത്തി റെയില്‍ നവീകരണത്തിനായുള്ള പാക് ശ്രമങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പെടുത്തി 820 കോടിയുടെ പദ്ധതിയാണ് തുടക്കമിട്ടത്. കറാച്ചിയേയും പെഷവാറിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന റെയില്‍പാതയാണ് നവീകരിക്കാനുദ്ദേശിച്ചിരുന്നത്. എന്നാല്‍ പാകിസ്താന്റെ പൊതുകടം വര്‍ധിക്കുന്ന വിഷയം ചൂണ്ടിക്കാട്ടി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണ് പദ്ധതിയില്‍ പുനഃരാലോചന നടത്തുന്നത്.

മാത്രമല്ല പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ കരാറുകളും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കരാറുകളില്‍ പാകിസ്താന്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്തു, പാകിസ്താന് വലിയ സാമ്പത്തിക ചിലവ് വരുത്തിവെക്കുന്നു, ചൈനയ്ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് പദ്ധതികള്‍ പരിശോധിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതെന്നാണ് വിവരം. ഇതോടെ ചൈനീസ് സംബദ് വ്യവസ്ഥ വൻ പ്രതിസന്ധിയിലേക്കാണ്‌ നീങ്ങുന്നത്. 2019ൽ അമേരിക്കൻ നടപടികൾ കടുക്കുന്നതോടെ വരും വർഷം ചൈന ശരിക്കും ഒരു തകർച്ചയുടെ വക്കിലെത്തും

Top