ബെയ്ജിംഗ്: ഇന്ത്യാ-ചൈന സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ ഈ നടപടിക്ക് പകരമായി ചൈനയിൽ ഇന്ത്യൻ സൈറ്റുകൾ ലഭിക്കുന്നത് പൂർണ്ണമായി വിലക്കിയെന്ന് സൂചന. ചൈനയില്‍ വിപിഎന്‍ ഉപയോഗിച്ച് പോലും ഇന്ത്യൻ വെബ് സൈറ്റുകള്ളും ന്യൂസ് വെബ് സൈറ്റുകളും ലഭ്യമല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്ത് തന്നെ കൂടിയ സൈബര്‍ നിരീക്ഷണ ഫയര്വാള് ഉപയോഗിക്കുന്ന രാജ്യമാണ് ചൈന.
പക്ഷെ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ഉപയോഗിച്ച് ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കുമായിരുന്നു. ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയില്‍ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന്, ചൈന നിർമിച്ച 59 ആപ്ലിക്കേഷനുകളാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം ഇന്ത്യ നിരോധിച്ചത്. ഇതിന് ബദലാണോ ചൈനീസ് നടപടിയെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് നല്കുന്ന സൂചന. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റ, അമേരിക്കന്‍ മാധ്യമങ്ങള്‍, ഡ്രോപ്പ് ബോക്സ്, ഗൂഗിള്‍ എന്നിവയൊന്നും ചൈനയില്‍ ലഭ്യമല്ല.
അതേസമയം ഐപി ടിവി വഴി ചില ഇന്ത്യന്‍ ചാനലുകള്‍ ചൈനയില്‍ ലഭിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തെ തന്നെ കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങളുള്ള ചൈനയില്‍ പല ഇന്ത്യന്‍ സൈറ്റുകള്‍ ലഭിക്കുന്നില്ലായിരുന്നു. ഒരു ഐപി ആഡ്രസ് മറച്ച് പ്രദേശത്ത് ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ പോലും ലാപ്ടോപ്പിലോ ഫോണിലോ ലഭിക്കാന്‍ നല്കുന്ന സംവിധാനമാണ് വിപിഎന്‍. ഇതിന് മുകളിലും ചൈന വിലക്കിട്ടുവെന്നാണ് റിപ്പോര്‍ട്ട്. എക്സ്പ്രസ് വിപിഎന്‍ ആണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ രണ്ട് ദിവസമായി ഐഫോണുകളിലും ഡെസ്ക് ടോപ്പുകളിലും എക്സ്പ്രസ് വിപിഎൻ പ്രവർത്തനക്ഷമമല്ലെന്നാണ് റിപ്പോർട്ട്. ലോകത്ത് ഏറ്റവും വലിയ ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ചൈനയില്‍ ഒരു വര്‍ഷം 10,000 സൈറ്റുകള്‍ എങ്കിലും നിരോധിക്കാറുണ്ട് എന്നാണ് കണക്ക്.