തങ്ങളുടെ പുതിയ മരുന്ന് കൊവിഡ് തുടച്ചുനീക്കും;വാക്‌സിന്‍ പോലും ആവശ്യമില്ലെന്ന് ചൈന

ബീജിങ്: കൊവിഡ് മിക്ക രാജ്യങ്ങളിലും അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുമ്പോള്‍ ചൈനയ്ക്കായിരുന്നു കൂടുതലും ലാഭം ഉണ്ടായിരുന്നത്. കൊവിഡ് വ്യാപിച്ച മറ്റു രാജ്യങ്ങള്‍ക്ക് മരുന്നുകളും കിറ്റുകളും സുരക്ഷാവസ്ത്രങ്ങളും നല്‍കാന്‍ ചൈനയ്ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വലിയ തോതില്‍ ലാഭം കൊയ്ത രാജ്യമാണ് ചൈന. ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളെല്ലാം തന്നെ വാക്‌സിന്‍ പരീക്ഷണത്തിന് മുതിരുമ്പോഴാണ് പുതിയ അവകാശവാദവുമായി ചൈന രംഗത്ത് എത്തിയിരിക്കുന്നത്.

തങ്ങള്‍ പുതിയ മരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കൊവിഡ് രോഗം തുടച്ചുനീക്കുമെന്നും വാക്‌സിനൊന്നും ഇല്ലാതെ തന്നെ രോഗപ്രതിരോധം സാധ്യമാണെന്നുമാണ് ചൈന അവകാശപ്പെടുന്നത്. ചൈനയിലെ പെക്കിംഗ് സര്‍വകലാശാലാ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല കൊവിഡ് ബാധിച്ച എലികളില്‍ ഇത് പരീക്ഷിച്ചുവെന്നും അഞ്ച് ദിവസത്തിനുള്ളില്‍ എലികള്‍ രോഗത്തില്‍ നിന്നും കാര്യമായ പുരോഗതി നേടിയെന്നുമാണ് ശാസ്ത്രജ്ഞര്‍മാര്‍ അവകാശപ്പെടുന്നത്. അധികം വൈകാതെ തന്നെ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Loading...

രോഗത്തില്‍ നിന്നും മുക്തി നേടിയ 60 പേരുടെ രക്തത്തില്‍ നിന്നും ശേഖരിച്ച ആന്റിബോഡികള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ മരുന്ന് വികസിപ്പിച്ചെടുത്തത്കൊവിഡ് വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാനായി 12 മുതല്‍ 18 മാസം വരെ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ച സാഹചര്യത്തിലാണ് ചൈന വാക്‌സിനുകളുമായി രംഗത്ത് വരുന്നതെന്നും ശ്രദ്ധേയമാണ്