International Top Stories

നേപ്പാളിന്റെ കപ്പല്‍ചരക്ക് കൈമാറ്റത്തിലുളള ഇന്ത്യന്‍ കുത്തകയ്ക്ക് അവസാനം

കാഠ്മണ്ഡു: നേപ്പാളിന്റെ ചരക്ക് കൈമാറ്റത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനം കുറിച്ച് ചൈന നേപ്പാളിനായി തങ്ങളുടെ തുറമുഖങ്ങള്‍ തുറന്നു കൊടുക്കുന്നു. നാല് തുറമുഖങ്ങള്‍ ആണ് ചൈന നേപ്പാളിനായി തുറന്ന് കൊടുക്കുന്നത്. ഇതോടെ ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിന് ചരക്ക് വിനിമയത്തില്‍േ കൂടുതല്‍ നേട്ടം കൈവരിക്കാനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ നേപ്പാളിനാവശ്യമായ ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും ഇന്ത്യന്‍ തുറമുഖങ്ങളെയായിരുന്നു ഏക ആശ്രയം. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം നേരിട്ടപ്പോള്‍ നേപ്പാളില്‍ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.

വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ നേപ്പാള്‍-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇത് പ്രകാരം ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സന്‍, ലിയാന്‍യുന്‍ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി നേപ്പാളിന് ഇറക്കുമതിയും കയറ്റുമതിയും നടത്താം. ഇതോടൊപ്പം കപ്പല്‍ചരക്കുകളുടെ വിതരണത്തിന് സഹായിക്കുന്ന സംഭരണ കേന്ദ്രങ്ങളായ ലാന്‍സു, ലാസ, സികറ്റ്‌സേ എന്നിവയും ഉപയോഗിക്കാനുള്ള അനുമതിയും ചൈന നേപ്പാളിന് നല്‍കിയിട്ടുണ്ട്.

ഇതോടെ ഇന്ത്യയുടെ രണ്ട് തുറമുഖങ്ങളും ചൈനയുടെ നാല്് തുറമുഖങ്ങളുമാണ് നേപ്പാളിനായി തുറക്കപ്പെടുന്നത്. ഇത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ രബി ശങ്കര്‍ സിഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് നടപ്പാകുന്നതോടെ നേപ്പാളിലേക്കുള്ള ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാകുമെന്നും ഇത് സമയവും പണവും ലാഭിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ തുറമുഖങ്ങള്‍ വഴിയാണ് നേപ്പാളിന്റെ വലിയഭാഗം ചരക്ക് ഗതാഗതവും നടക്കുന്നത്. ഇത് നേപ്പാളിലേക്ക് എത്തുമ്പോള്‍ വലിയ കാലതാമസമാണ് വരുന്നത്. എന്നാല്‍ ചൈനീസ് അതിര്‍ത്തിയിലേക്കും തിരിച്ചും മതിയായ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് ചൈനീസ് തുറമുഖങ്ങള്‍ വഴിയുള്ള ഗതാഗതത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എത്രയും പെട്ടെന്ന് ഈ പ്രതിസന്ധി നേപ്പാള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

നേരത്തെ നേപ്പാളിലേക്ക് ഒരു റെയില്‍പാത നിര്‍മിക്കാന്‍ ചൈന പദ്ധതി ഇടുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര്യ വാപാര കരാര്‍ ഉണ്ടാക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതേസമയം ചൈനയുടെ ഈ ഇടപെടലുകള്‍ മൂലം നേപ്പാളിന്റെ മേല്‍ ഇന്ത്യക്കുണ്ടായിരുന്ന സ്വാധീനം ഇല്ലാതാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Related posts

മാഞ്ചസ്റ്റർ സ്ഫോടനം, സ്ത്രീ ഉൾപ്പെടെ ആരു പേർ അറസ്റ്റിൽ

ഷെറിന്‍റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല, ആശുപത്രിയിലെത്തിച്ച കാമുകൻ ഒളിവിൽ, പരുക്കേറ്റത് ട്രെയിനിൽ നിന്നു വീണെന്ന് ഡോക്റ്റർമാർ

subeditor

പന്തളത്ത് കര്‍മ്മസമിതി പ്രവര്‍ത്തകന്റെ മരണകാരണം തലയോട്ടിയ്‌ക്കേറ്റ ക്ഷതം

ചിന്നമ്മയെ പാർട്ടി കൈവിടുന്നു;എംഎൽഎമാരെ ചെന്നൈക്ക് വിളിപ്പിച്ചു

8മാസം പ്രായമുള്ള കുഞ്ഞിനെ 28 കാരന്‍ ലൈംഗീകമായി പീഡിപ്പിച്ചു ,കുഞ്ഞിന്റെ നില ഗുരുതരം ,യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു

റെയില്‍വേ സ്റ്റേഷന്‍ ശുചിമുറികളില്‍ ഇനി മുതല്‍ സാനിറ്ററി നാപ്കിനും കോണ്ടവും

subeditor12

വരാപ്പുഴ കസ്റ്റഡി മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ബെഹ്‌റ

നദീറി​െൻറ വീട്ടിൽ പൊലീസ്​ റെയ്​ഡ്

subeditor

‘പട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സ്‌പെല്ലിംഗ്‌കൊണ്ട് ഭയങ്കര ബഹളമായിരുന്നു; മികവില്ലാത്ത സംവിധാനവും അപാകതകള്‍ നിറഞ്ഞ തിരക്കഥയും; സിനിമ കണ്ടപ്പോള്‍ ഉറക്കം വന്നു’

subeditor10

സഹോദരന്റെ വാക്കുകള്‍ ദിലീപിനു വിനയായി; സൈബര്‍ ക്വട്ടേഷനടക്കം പ്രചാരണങ്ങളെല്ലാം കോടതി ഗൗരവമായി കാണുന്നു

subeditor

വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടി

മടക്കയാത്രയടക്കം സിങ്കപ്പൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 19499 രൂപ, പുതുവര്‍ഷ പ്രത്യേക നിരക്കുകളുമായിസില്‍ക്ക്എയര്‍

subeditor