കൊവിഡെന്ന മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മരണമടഞ്ഞ ഡോക്ടര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു

ബെയ്ജിങ്: കൊവിഡെന്ന മഹാമാരിയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കി അതേ വൈറസ് ബാധയേറ്റ് മരിച്ച ഡോക്ടര്‍ ലി വെന്‍ലിയാങ് നമ്മുടെ വേദനയായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ഒരാണ്‍കുഞ്ഞ് പുറന്നിരിക്കുന്നു. ലിയുടെ അവസാന സമ്മാനം എന്ന അടിക്കുറിപ്പോടെ ഭാര്യ ഫു സുവേജിയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ മരണത്തോടെ ശാരീരികമായും മാനസികമായും താന്‍ തളര്‍ന്നുപോയെന്നും സ്‌നേഹനിധിയായ ഭര്‍ത്താവും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ഡോക്ടറുമായിരുന്നു അദ്ദേഹമെന്നും ഫു പറഞ്ഞു.

പുതിയതരം കൊറോണവൈറസാകാം മരണകാരിയായ രോഗത്തിന് പിന്നിലെന്ന ലിയുടെ മുന്നറിയിപ്പ് അവഗണിച്ച ഭരണകൂടം തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് താന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ലീ ലോകത്തെ അറിയിച്ചത്.

Loading...

ചൈനയിലെ വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് ഉത്ഭവിച്ച ഈ വൈറസിനെപ്പറ്റി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് ആദ്യഘട്ടത്തില്‍ അവഗണിച്ചതാണ് സ്ഥിതി ഇത്രയും രൂക്ഷമാകാന്‍ കാരണമായത്.ചൈനക്കാരുടെ ജീവിതം ഇപ്പോള്‍ പഴയ പടിയായെങ്കിലും അതിനെ പിടിച്ചുകെട്ടാനുള്ള പെടാപ്പാടിലാണ് മറ്റ് രാജ്യങ്ങള്‍ ഇപ്പോളും.