ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ചൈനീസ് ചാര വനിത ഡല്‍ഹിയില്‍

ന്യൂഡല്‍ഹി. വടക്കന്‍ ഡല്‍ഹിയില്‍ ചാരപ്രവര്‍ത്തനം നടത്തിയ ചൈനീസ് യുവതിയെ പിടികൂടി. ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ഥി സെറ്റില്‍മെന്റില്‍ കഴിഞ്ഞ യുവതിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്.

ഇവര്‍ ഇന്ത്യയില്‍ വ്യാജ പേരിലാണ് താമസിച്ചിരുന്നത്. തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ എന്നും നേപ്പാള്‍ തലസ്ഥാനായ കഠ്മണ്ഡുവിലെ വിലാസവുമാണ് നല്‍കിയിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ടിബറ്റന്‍ അഭയാര്‍ഥി കോളനിയായ മജ്‌നു കാ ടില്ലയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

Loading...

ഡല്‍ഹി സര്‍വകലാശാലയുടെ വടക്കന്‍ ക്യാംപസിനോട് ചേര്‍ന്ന പ്രദേശം വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. അതേസമയം ചൈനയിലെ ചില നേതാക്കള്‍ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് പോലീസിനോട് ഇവര്‍ പറയുന്നു. ഇംഗ്ലീഷ്, മാന്‍ഡരില്‍, നേപ്പാളി ഭാഷകള്‍ ഇവര്‍ക്ക് അറിയാം. ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.