കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ മാര്‍ക്കറ്റ് വെറും പുകമറ: ചൈനീസ് സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചതാണ്: ലോകാരോഗ്യ സംഘടനയ്ക്കെതിരെയും വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍

ലോകത്തെ നിശ്ചലമാക്കിയ കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ ലാബില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറഞ്ഞ വൈറോളജിസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍ ചർച്ചയാകുന്നു. ലോകാരോഗ്യ സംഘടനയും രൂക്ഷമായ ഭാഷയിൽ ചൈനീസ് വൈറോളജിസ്റ്റായ ലി- മെങ് യാന്‍ കുറ്റപ്പെടുത്തുന്നു. വൈറസ്, ലാബില്‍ നിര്‍മ്മിച്ചതാണെന്ന് തുറന്നുപറഞ്ഞതോടെ തന്നെയും കുടുംബത്തേയും അപമാനിച്ച് തകര്‍ക്കാനാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വലിയ തോതിലുള്ള സൈബര്‍ അറ്റാക്കുകളാണ് തങ്ങള്‍ക്കെതിരെ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

വൈറസ് ആദ്യമായി കണ്ടെത്തപ്പെട്ടു എന്ന് പറയുന്ന മാര്‍ക്കറ്റ് വെറും പുകമറയാണെന്നും ഇത് ചൈനീസ് സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചതാണെന്നും ലോകാരോഗ്യ സംഘടന ഈ കളവുകളെയെല്ലാം ഒളിപ്പിച്ചുനിര്‍ത്തുകയാണ്…’- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യാന്‍ പറഞ്ഞു.  യാന്‍ ചൈനയില്‍ നിന്ന് സുരക്ഷയെ മുന്‍നിര്‍ത്തിക്കൊണ്ട് യാ യുഎസിലേക്ക് കടന്നിരുന്നു. എന്നാല്‍ കുടുംബം ഇപ്പോഴുമുള്ളത് ചൈനയിലാണ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് യാനിന്റെ ട്വിറ്റര്‍ അക്കൗണ്ട് നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.

Loading...

കൊവിഡ് വൈറസ് വ്യാപകമായ ആദ്യഘട്ടം മുതല്‍ തന്നെ ഇതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിലനിന്നിരുന്നു. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റില്‍ നിന്നുമാണ് വൈറസ് മനുഷ്യരിലേക്കെത്തിയത് എന്ന് നിഗമനത്തിലാണ് ശാസ്ത്രലോകം മുഴുവന്‍ മുന്നോട്ടുപോകുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ഗവേഷക സമിതിയും ഇക്കാര്യം ചൈനയിലെത്തി പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വാദവുമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യാന്‍ രംഗത്തെത്തിയത്. ‘ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യാന്‍. കൊറോണ വൈറസിനെ കുറിച്ച് പഠിക്കാന്‍ ഡിസംബര്‍ 31ന് അവിടെ നിന്നും നിര്‍ദേശം ലഭിച്ചുവെന്നും എന്നാല്‍ അതനുസരിച്ച് പഠനം തുടങ്ങിയ തന്നെ പിന്നീട് നിര്‍ബന്ധിതമായി പിന്തിരിപ്പിക്കുകയായിരുന്നു എന്നുമാണ് യാന്‍ പറഞ്ഞത്.