ചിന്ത പറഞ്ഞത് പച്ചക്കള്ളം ; 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ താൻ ശമ്പള കുടിശിക ആവശ്യപ്പെട്ടില്ലെന്ന ചിന്ത ജെറോമിന്റെ വാദമാണ് പൊളിയുന്നത്.

17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ പറയുന്നു. താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ യുവജന കമ്മീഷൻ അധ്യക്ഷ വെട്ടിലായി.

Loading...

ചിന്താ ജയറാമിന്റെ ശമ്പളം ഒരു ലക്ഷം രൂപയായി നേരത്തെ വർധിപ്പിച്ചിരുന്നു. ഇത് വിമർശനങ്ങൾക്കും എതിർപ്പുകൾക്കും ഇടയാക്കിയിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശിക കൂടി ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. താൻ ആവശ്യപ്പെട്ടില്ലെന്നായിരുന്നു അന്ന് ചിന്ത പ്രതികരിച്ചത്.