തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഞെട്ടലില്‍ നിന്ന് ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അതേസമയം ഭാര്യ മേഘ്‌ന രാജ് ഗര്‍ഭിണിയാണെന്നതുകൂടി അറിഞ്ഞതോടെ കുടുംബത്തെ ആശ്വാസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആരാധകര്‍. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള വീഡിയോകളെല്ലാം ചിരഞ്ജീവി പങ്കുവെച്ചിരുന്നു. ഒരു നീറുന്ന ഓര്‍മയായി മാറിയിരിക്കുകയാണ് വീഡിയോകളെല്ലാം.
രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകൾ നടന്നു. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. ഇന്നലെയാണ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 39 വയസായിരുന്നു. ശനിയാഴ്ചയായിരുന്നു ശ്വാസതടസത്തെ തുടർന്ന് ജയനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.