മോഹന്‍ലാല്‍ മുഖ്യകഥാപാത്രമായെത്തി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുക്ക് റീമക്കിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ലൂസിഫര്‍ തെലുങ്കില്‍ ഗോഡ്ഫാദര്‍ എന്ന പേരിലാണ് എത്തുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റര്‍ ചിരഞ്ജിവിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രം. നയന്‍താര, ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ പൃഥിരാജ് ചെയ്ത വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്.
അതേസമയം മഞ്ജുവാര്യര്‍ ചെയ്ത കഥാപാത്രമായിട്ടാണ് നയന്‍താര എത്തുന്നത്. മോഹല്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളിയെ എങ്ങനെയാകും ചിരഞ്ജീവി അവതരിപ്പിക്കുക എന്ന കാത്തിരിപ്പിലാണ് മലയാളികള്‍. അതേസമയം ചിത്രത്തിന്റെ ബഡ്ജറ്റ് എത്രയാണെന്ന് പുറത്ത് വന്നു. 90 കോടി രൂപ മുതല്‍ മുടക്കില്‍ പുറത്ത് വരുന്ന ചിത്രത്തില്‍ ചിരഞ്ജീവിക്ക് ലഭിച്ച പ്രതിഫലം45 കോടിരൂപയാണ്. എന്നാല്‍ ലൂസിഫര്‍ മലയാളത്തില്‍ ചെയ്യുവാന്‍ 30 കോടി രൂപയാണ് മുതല്‍മുടക്ക്.
ചിത്രത്തിനായി നിര്‍മാതാക്കള്‍ മുടക്കിയ പണത്തിന്റെ പകുതിയോളം ചിരഞ്ജീവിയുടെ പ്രതിഫലമായിരുന്നു. ഇത്രയും വിലയ തുക പ്രതിഫലമായി വാങ്ങുമ്പോള്‍ ചിത്രം വിജയിക്കേണ്ടതും നടന്റ് ആവശ്യമാണ്. എന്നാല്‍ ചിരഞ്ജീവിയുടെ മുമ്പ് ഇറങ്ങിയ ചിത്രങ്ങള്‍ രണ്ടെണ്ണം വലിയ പരാജയമായിരുന്നു. സൈറ, ആചാര്യ എന്നി സിനിമകളാണ് ഇവ. വന്‍ താര നിര അണിനിരന്ന സിനിമ ആയിരുന്നു ആചാര്യ. എന്നാല്‍ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ തോല്‍വിയാണ് ആചാര്യ എന്നാണ് പുറത്ത വരുന്ന വിവരം.
ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സാണ്. 57 കോടിരൂപയ്ക്കാണ് ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ നെറ്റ്്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. 2019ലാണ് മലയാളത്തില്‍ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഇറങ്ങുന്നത്. കേരളത്തില്‍ വലിയ വിജയമായിരുന്നു ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.