ന്യുയോര്‍ക്ക് : അമേരിക്കന്‍ പ്രവാസി മലയാളി കോട്ടയം ഏറ്റുമാനൂര്‍ ചിറയില്‍ ഫ്രാന്‍സീസ് -67 നിര്യാതനായി. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഏറ്റുമാനൂര്‍ വില്ലൂന്നി ചിറയില്‍ പരേതനായ വര്‍ക്കി – അന്നമ്മ ദമ്പതികളുടെ മകനാണ്. ന്യൂജേഴ്സിയിലായിരുന്നു താമസം .
ഭാര്യ എല്‍സമ്മ ( തങ്കമ്മ ) പാലാ പൂവരണി പാറേക്കാട്ട് ജോസഫ് സെബാസ്റ്റ്യ ( കുഞ്ഞേട്ടന്‍ വൈദ്യന്‍ ) ന്‍റെ മകളാണ്. ഏകമകന്‍ എന്‍ എസ് ജോര്‍ജ് ( ന്യൂജേഴ്സി ) . മരുമകള്‍ – ശാലിന്‍ എറണാകുളം കാക്കനാട്ട് കൊയ് ലേറി കുടുംബാംഗമാണ് .
ബീഹാറില്‍ ബൊക്കാറോ സ്റ്റീല്‍ ഫാക്റ്ററിയില്‍ പ്രോഗ്രാം മാനേജരായിരുന്ന ഫ്രാന്‍സീസ് ഇവിടെനിന്നും വി ആര്‍ എസ് എടുത്താണ് അമേരിക്കയില്‍ പോകുന്നത്. എന്നാല്‍ കമ്പനി അധികൃതര്‍ ചില സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് വി ആര്‍ എസ് നിരസിച്ചു .
ഇതിനെതിരെ ഫ്രാന്‍സീസ് ബീഹാര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വരെ നടത്തിയ നിയമപോരാട്ടം പതിനേഴു വര്‍ഷങ്ങള്‍ നീണ്ടു നിന്നു. രാജ്യത്തെ നിയമവ്യവസ്ഥിതിയുടെ ദുഷിച്ച വശങ്ങള്‍ വിവരിച്ചുകൊണ്ട് ഈ നിയമയുദ്ധം അദ്ദേഹം പുസ്തകമാക്കി മാറ്റിയിരുന്നു. ‘THE SUPREME INJUSTICE AND THE UNANSWERED QUESTIONS’ എന്ന ഈ പുസ്തകം കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തി പ്രകാശനം ചെയ്തത് .
ബൊക്കാറോ സ്റ്റീല്‍ ഫാക്റ്ററിയ്ക്ക് സമീപമുള്ള കോണ്‍വന്റ് സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആയിരുന്നു ഭാര്യ എല്‍സമ്മ . മൃതദേഹം ഞായറാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകും . ചൊവ്വാഴ്ച കോട്ടയം വില്ലൂന്നി പള്ളിയില്‍ സംസ്കാരം നടത്താനാണ് ഒരുക്കങ്ങള്‍ നടന്നുവരുന്നത് .